KottayamKeralaNattuvarthaLatest NewsNews

വീണാ വിജയനുമായി ബന്ധപ്പെട്ട ഇടപാടിൽ പണം കൈമാറിയത് മുഖ്യമന്ത്രിക്ക് : 7 ചോദ്യങ്ങളുമായി വിഡി സതീശൻ

കോട്ടയം: വീണാ വിജയനുമായി ബന്ധപ്പെട്ട ഇടപാടിൽ പണം കൈമാറിയത് മുഖ്യമന്ത്രിക്കാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കള്ളപ്പണം വെളിപ്പിക്കുന്നതിനാണ് കമ്പനി സർവീസ് എന്ന് കാണിച്ച് പണം കൈപ്പറ്റിയതെന്നും ബിജെപിയും മുഖ്യമന്ത്രിയും തമ്മിലുള്ള ധാരണയാണ് അന്വേഷണങ്ങൾ മുഖ്യമന്ത്രിയിലേക്കെത്താത്തത് എന്നും സതീശൻ പറഞ്ഞു. പുതുപ്പള്ളിയിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്ന സതീശൻ, മുഖ്യമന്ത്രിയോട് ഏഴു ചോദ്യങ്ങളും ചോദിച്ചു.

വിഡി സതീശന്റെ ചോദ്യങ്ങൾ;

1. വീണാ വിജയനെതിരെ വിജിലൻസ് കേസെടുക്കാത്തത് എന്തുകൊണ്ട്?

2. റോഡ് ക്യാമറ ഇടപാടിൽ കേസെടുക്കാത്തത് എന്തുകൊണ്ട്?

3. കെ–ഫോൺ അഴിമതിയിൽ എന്തുകൊണ്ട് അന്വേഷണത്തിന് തയാറാകുന്നില്ല?

4. കോവിഡ് കാലത്തെ വഴിവിട്ട മെഡിക്കൽ ഉപകരണ ഇടപാടിൽ എന്തുകൊണ്ട് അന്വേഷണമില്ല?

5. ലൈഫ് മിഷനിൽ വിജിലൻസ് കേസ് പാതിവഴിയിൽ തങ്ങിയത് എന്തുകൊണ്ട്?

6. സിപിഎം നേതാക്കൾക്ക് ഒരു നീതിയും മറ്റുള്ളവർക്ക് വേറൊരു നീതിയും എന്തുകൊണ്ട്?

7. ഓണക്കാലത്ത് കെഎസ്ആർടിസിയിൽ ശമ്പളം നൽകാത്തതും മാർക്കറ്റിൽ ഇടപെടാത്തതും എന്തുകൊണ്ട്?

shortlink

Related Articles

Post Your Comments

Related Articles


Back to top button