ഡൽഹി: ‘ഏകീകൃത സിവിൽ കോഡ് സ്വീകരിക്കാനാകില്ലെന്ന് നിയമ കമ്മീഷനോട് നിലപാടറിയിച്ച് അഖിലേന്ത്യ മുസ്ലീം പേഴ്‌സണൽ ലോബോർഡ്. ഏകീകൃത സിവിൽകോഡ് സ്വീകരിക്കാനാകില്ലെന്നും ശരീഅത്തിന്റെ അടിസ്ഥാന രൂപത്തിൽ ചെറിയ മാറ്റം പോലും അംഗീകരിക്കാനാകില്ലെന്നും മുസ്ലീം പേഴ്‌സണൽ ലോബോർഡ് വ്യക്തമാക്കി.
പ്രസിഡൻറ് ഖാലിദ് സൈഫുല്ലാഹ് റഹ്മാനിയുടെ നേതൃത്വത്തിലുള്ള മുസ്ലീം പേഴ്‌സണൽ ലോബോർഡ് സംഘം നിയമ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് റിതുരാജ് അവാസ്ഥിയെ സന്ദർശിച്ചാണ് നിലപാട് അറിയിച്ചത്. ഇന്ത്യൻ ഭരണഘടന മതസ്വാതന്ത്ര്യം മൗലികാവകാശമായാണ് കണക്കാക്കുന്നതെന്നും സംഘം വ്യക്തമാക്കി.
റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സിൽ കോടികളുടെ നിക്ഷേപം എത്തുന്നു, ഏറ്റവും പുതിയ വിവരങ്ങൾ അറിയാം
ഖുർആനും സുന്നത്തും അടിസ്ഥാനമാക്കിയുള്ളതാണ് മുസ്ലീം വ്യക്തി നിയമം എന്നും അത് മാറ്റിമറിക്കാനാകില്ലെന്നും പേഴ്‌സണൽ ലോബോർഡ് സംഘം വ്യക്തമാക്കി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്രവിഭാഗങ്ങൾ, ക്രിസ്ത്യാനികൾ എന്നിവരെ ഏകീകൃത സിവിൽ കോഡിൽ നിന്ന് ഒഴിവാക്കാൻ കേന്ദ്രസർക്കാർ തയ്യാറാണെന്നിരിക്കെ എന്തുകൊണ്ട് മുസ്ലീങ്ങളെ ഒഴിവാക്കുന്നില്ലെന്നും മുസ്ലീം പേഴ്‌സണൽ ലോബോർഡ് ചോദിച്ചു.
Post Your Comments