Latest NewsNewsBusiness

ആഭ്യന്തര സൂചികകൾ നിറം മങ്ങി, നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം

നിഫ്റ്റി 57.30 പോയിന്റ് നഷ്ടത്തിൽ 19,386.70-ലാണ് വ്യാപാരം അവസാനിപ്പിച്ചത്

ആഴ്ചയുടെ നാലാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. വ്യാപാരത്തിന്റെ ആദ്യ ഘട്ടത്തിൽ ആഭ്യന്തര സൂചികകൾ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും, പിന്നീട് നിറം മങ്ങുകയായിരുന്നു. ബിഎസ്ഇ സെൻസെക്സ് 180 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 65,252.34-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 57.30 പോയിന്റ് നഷ്ടത്തിൽ 19,386.70-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. റിസർവ് ബാങ്കിന്റെ മിനുട്ട്സും, അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവൽ നടത്തുന്ന പ്രഭാഷണവും ആശങ്ക വിതയ്ക്കുമോ എന്ന ഭീതീയെ തുടർന്നാണ് ഓഹരികൾ സമ്മർദ്ദം നേരിട്ടത്.

റിലയൻസ് ഇൻഡസ്ട്രീസ്, പവർഗ്രിഡ്, എൽ ആൻഡ് ടി, ജെഎസ്ഡബ്ല്യു സ്റ്റീൽ, എച്ച്സിഎൽ ടെക്, എൻടിപിസി തുടങ്ങിയവയാണ് സെൻസെക്സിൽ നഷ്ടം നേരിട്ട ഓഹരികൾ. അതേസമയം, നിഫ്റ്റിയിൽ ബാങ്ക് ഓഫ് ഇന്ത്യ, മാക്സ് ഹെൽത്ത് കെയർ, പോളി ക്യാബ് ഇന്ത്യ, ജെഎസ്ഡബ്ല്യു എനർജി, ജിൻഡാൽ സ്റ്റീൽ എന്നിവയുടെ ഓഹരികൾക്ക് നിറം മങ്ങി. അദാനി പവർ, ഇൻഡസ്ഇൻഡ് ബാങ്ക്, ഇൻഫോസിസ്, അൾട്രാ ടെക് സിമന്റ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, നെസ്‌ലെ തുടങ്ങിയവയുടെ ഓഹരികൾ നേട്ടത്തിലേറി.

Also Read: ബ്രിക്സ്: ഇത്തവണ അംഗത്വം നേടിയത് 6 രാജ്യങ്ങൾ, കൂടുതൽ വിവരങ്ങൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button