മോസ്‌കോ: ഇന്ത്യയുടെ ചാന്ദ്ര ദൗത്യം ചന്ദ്രയാൻ 3യുടെ ചരിത്ര നേട്ടത്തിൽ അഭിനന്ദനം അറിയിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കുള്ള ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെയാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ ഇന്ത്യയ്ക്ക് അഭിനന്ദനം അറിയിച്ചത്.
Read Also: ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തമാക്കും: വീണ ജോർജ്
ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ബഹിരാകാശ രംഗത്ത് വലിയ കാൽവെയ്പ്പാണ് ഇന്ത്യ കരസ്ഥമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി ദ്രൗപതി മുർമ്മുവിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പുടിൻ ഇക്കാര്യം വ്യക്തമാക്കി സന്ദേശം അയച്ചു. ഐ എസ് ആർ ഒ നേതൃത്വത്തെ ആശംസകൾ അറിയിക്കണമെന്നും സന്ദേശത്തിൽ പുടിൻ ആവശ്യപ്പെട്ടു.
ഓഗസ്റ്റ് 23 വൈകുന്നേരം ആറേകാലോടെയാണ് രാജ്യം ചരിത്രം കുറിച്ചത്. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങി. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കിയത്. വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ 19 മിനുട്ടുകൾ കൊണ്ടാണ് പൂർത്തിയാക്കിയത്.
Read Also: രാത്രി ഉറങ്ങുന്നതിന് മുന്നേയായി വെള്ളം കുടിക്കുന്ന ശീലമുണ്ടോ? എങ്കില്‍ ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
Post Your Comments