പേരൂർക്കട: ഓട്ടോറിക്ഷ ഡ്രൈവറെ വഴിയിൽ തടഞ്ഞുനിർത്തി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതി പിടിയിൽ. വട്ടിയൂർക്കാവ് നെട്ടയം മണികണ്ഠേശ്വരം അമ്മു നിവാസിൽ മധു (45) ആണ് അറസ്റ്റിലായത്. വട്ടിയൂർക്കാവ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : ജോലിക്ക് നിന്ന വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ചു: യുവതി അറസ്റ്റിൽ
ഓഗസ്റ്റ് 20-ന് രാത്രി മണികണ്ഠേശ്വരം പാലത്തിനു സമീപമായിരുന്നു സംഭവം. പേരൂർക്കട ഭാഗത്തുനിന്ന് ഓട്ടം കഴിഞ്ഞ് മണികണ്ഠേശ്വരത്തെ വീട്ടിലേക്ക് പോകുകയായിരുന്ന മണികണ്ഠേശ്വരം സ്വദേശി പ്രവീണിനാണ് വെട്ടേറ്റത്. വ്യക്തിവിരോധമായിരുന്നു ആക്രമണത്തിലേക്ക് നയിച്ചത്.
Read Also : 1960കളുടെ തുടക്കത്തില്‍ തന്നെ ഐഎസ്ആര്‍ഒ സ്വയംപര്യാപ്തമായി, അത് ഇന്നത്തെ വിജയത്തിലേയ്ക്ക് എത്തിച്ചു
അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments