പേരൂർക്കട: ജോലിക്ക് നിന്ന വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച കേസിൽ യുവതി അറസ്റ്റിൽ. അതിയന്നൂർ മൂന്ന് കല്ലിൻമൂട് രാജി ഭവനിൽ മായ(45) ആണ് പിടിയിലായത്. വട്ടിയൂർക്കാവ് പൊലീസാണ് പ്രതിയെ പിടികൂടിയത്.
Read Also : 1960കളുടെ തുടക്കത്തില്‍ തന്നെ ഐഎസ്ആര്‍ഒ സ്വയംപര്യാപ്തമായി, അത് ഇന്നത്തെ വിജയത്തിലേയ്ക്ക് എത്തിച്ചു
കഴിഞ്ഞ ജൂലൈ 21-ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. വട്ടിയൂർക്കാവ് തോപ്പുമുക്ക് നേതാജി റോഡ് ഗോപിക നിവാസിൽ രാധാകൃഷ്ണൻ നായരുടെ വീട്ടിലായിരുന്നു മോഷണം നടന്നത്. നാലര പവൻ സ്വർണാഭരണങ്ങളും 41,000 രൂപയും ആണ് ഇവർ കവർന്നത്. മോഷണ മുതൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments