ന്യൂഡല്‍ഹി: ചന്ദ്രയാന്‍-3 ന്റെ വിജയത്തില്‍ പങ്കാളികളായ ടീമിനെ അഭിനന്ദിച്ച് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇസ്രോ മേധാവിക്ക് കത്തയച്ചു. ‘ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയുടെ കഴിവുകള്‍ രാജ്യം പതിറ്റാണ്ടുകളായി കാണുന്നതാണ്. അറുപതുകളുടെ തുടക്കം മുതല്‍ സ്വയം പര്യാപ്തമായി. ഇപ്പോള്‍ രാജ്യത്തിന് മഹത്തായ സംഭാവന നല്കി ലക്ഷ്യത്തില്‍ എത്തി നില്ക്കുന്നു’, ചന്ദ്രയാന്‍ -3 ന്റെ വിജയത്തില്‍ അഭിനന്ദനം അറിയിച്ച് സോണിയ ഗാന്ധി പറഞ്ഞു.
Read Also: കെഎസ്ആർടിസി ബസിന്റെ പിന്നിൽ മറ്റൊരു ബസ് ഇടിച്ചു: 10 പേർക്ക് പരിക്ക്
ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ (ഐഎസ്ആര്‍ഒ) മഹത്തായ നേട്ടത്തില്‍ എത്രമാത്രം ആഹ്ളാദഭരിതയാണെന്ന് അറിയിക്കാനാണ് കത്തെഴുതുന്നതെന്നും സോണിയ ഗാന്ധി വ്യക്തമാക്കുന്നു.
‘ഇത് എല്ലാ ഇന്ത്യക്കാര്‍ക്കും, പ്രത്യേകിച്ച് യുവതലമുറയ്ക്ക് വലിയ അഭിമാനവും ആവേശവുമാണ്.’ സോണിയ ഗാന്ധി പറഞ്ഞു.
‘ഐഎസ്ആര്‍ഒയുടെ കഴിവുകള്‍ പതിറ്റാണ്ടുകളായി കെട്ടിപ്പടുത്തതാണ്. കൂട്ടായ പരിശ്രമം എപ്പോഴും ഐഎസ്ആര്‍ഒയെ നയിച്ചിട്ടുണ്ട്. അറുപതുകളുടെ തുടക്കം മുതല്‍ ഐഎസ്ആര്‍ഒ സ്വയം പര്യാപ്തമായി. അത് ഇന്നത്തെ വിജയത്തിന് കാരണമായി’, സോണിയ ഗാന്ധി കത്തില്‍ പറഞ്ഞു.
ചാന്ദ്ര ദൗത്യം ചന്ദ്രയാന്‍ -3 ബുധനാഴ്ച വൈകുന്നേരം 6.04 നാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സ്പര്‍ശിച്ചത്. ഓഗസ്റ്റ് 5ന് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചതിന് ശേഷം ചന്ദ്രയാന്‍-3 15 ദിവസത്തിലേറെയായി ചന്ദ്രനെ ചുറ്റിക്കൊണ്ടിരിക്കുകയായിരുന്നു, ഭൂമിക്കും അതിന്റെ ലക്ഷ്യസ്ഥാനത്തിനും ഇടയില്‍ ഏകദേശം 4 ലക്ഷം കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ട്രെക്കിംഗാണ് പൂര്‍ത്തിയാക്കിയത്. ജൂലൈ 14നാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് ബഹിരാകാശപേടകം വിക്ഷേപിച്ചത്.
Post Your Comments