ThiruvananthapuramKeralaNattuvarthaLatest NewsNews

മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ എണ്ണിപ്പറഞ്ഞത് ഉമ്മന്‍ചാണ്ടിയുടെ നേട്ടങ്ങൾ: കെ സുധാകരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ രംഗത്ത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളെ സ്വന്തം നേട്ടങ്ങളാക്കി പുതുപ്പള്ളിയില്‍ നിന്ന് എണ്ണിയെണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് ഒരക്ഷരം പോലും പറയാന്‍ ഇല്ലായിരുന്നെന്ന് സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രി മറുപടി പറയുമെന്ന് കേരളം പ്രതീക്ഷിച്ചിരുന്ന അനേകം ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടിയതായും സുധാകരൻ ആരോപിച്ചു.

വികസനകാര്യത്തില്‍ പുതുപ്പള്ളി മറ്റൊരു മണ്ഡലത്തിനും പുറകിലല്ലെന്നും മറ്റു മണ്ഡലങ്ങളെക്കാളും മുകളിലാണെന്നും സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രി തന്റേതാക്കാന്‍ ശ്രമിക്കുന്ന കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, മലയോര ഹൈവെ തുടങ്ങിയവയെല്ലാം ഉമ്മന്‍ ചാണ്ടിയുടെ ഭരണ നേട്ടങ്ങളാണെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അവയൊന്നും സ്വന്തമാക്കാന്‍ പിണറായി വിജയന് സാധിക്കില്ല. ഗെയില്‍ പദ്ധതി, ദേശീയപാതാ തുടങ്ങിയവയ്‌ക്കെതിരെ സിപിഎം പ്രക്ഷോഭം നടത്തി തടസ്സപ്പെടുത്തിയില്ലായിരുന്നെങ്കില്‍ അതും ഉമ്മന്‍ചാണ്ടിയുടെ ഭരണ നേട്ടത്തില്‍ ഉള്‍പ്പെടുമായിരുന്നു എന്നും സുധാകരൻ വ്യക്തമാക്കി.

സീനിയേഴ്‌സില്‍ നിന്ന് രക്ഷപ്പെടാന്‍ നഗ്നനായി ഓടി, വീഴുന്നതിന് മുൻപ് വിദ്യാര്‍ഥി അനുഭവിച്ചത് ക്രൂരമായ റാഗിങ്ങ്

‘പിണറായി സര്‍ക്കാരിന്റെ തുടര്‍ച്ചയായ ഭരണം കേരളത്തെ വന്‍ പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഇത് വറുതിയുടെയും വേദനയുടെയും ഓണമാണ്. കടുത്ത സാമ്പത്തിക ബുദ്ധുമുട്ടിലൂടെ കടന്ന് പോകുന്ന സാധാരണക്കാര്‍ക്ക് റേഷന്‍ കടകളില്‍ നിന്നോ സപ്ലൈകോ ഉള്‍പ്പെടെയുള്ള ന്യായവില സ്റ്റോറുകളില്‍ നിന്നോ അവശ്യസാധനങ്ങള്‍ ലഭിക്കുന്നില്ല. പ്രളയകാലത്തും കോവിഡ് കാലത്തും ഉണ്ടായതിനേക്കാള്‍ വലിയ ദുരിതമാണ് ഈ ഓണക്കാലത്ത് ഓരോ മലയാളിക്കും സംഭവിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് എല്ലാമാസവും മുടങ്ങാതെ ശമ്പളം നല്‍കണമെന്ന് പറഞ്ഞ് ഹൈക്കോടതി പോലും നാണം കെട്ടിരിക്കുകയാണ്,’ കെ സുധാകരൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button