ഷിംല: ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയില്‍ ഇന്നുണ്ടായ കനത്തമഴയെ തുടര്‍ന്ന് എട്ട് കെട്ടിടങ്ങള്‍ തകര്‍ന്നു. അതിശക്തമായ മണ്ണിടിച്ചിലും മേഘവിസ്ഫോടനവുമാണുണ്ടായത്.
Read Also: സിനിമ നടൻ രാകേഷ് റോഷനെ ബഹിരാകാശ സഞ്ചാരി ‘ആക്കി’ മമത ബാനർജി; ട്രോൾ പൂരം
ഹിമാചല്‍ പ്രദേശില്‍ കുളുവിലും മാണ്ഡിയിലും തകര്‍ന്ന ബഹുനില കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും അടിയില്‍ പെട്ടവര്‍ക്കായി തിരച്ചില്‍ തുടരുന്നു. 24 മണിക്കൂറിനിടെ 12 മരണം റിപ്പോര്‍ട്ട് ചെയ്തു. ഹിമാചലിലെ 12 ജില്ലകളിലും ഉത്തരാഖണ്ഡിലെ 7 ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പ്രദേശത്ത് എന്‍ഡിആര്‍എഫും എസ്ഡിആര്‍എഫും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മാണ്ഡിയിലെ കടൗളയില്‍ മേഘ വിസ്‌ഫോടനത്തില്‍ ഒരു പ്രദേശം തന്നെ ഇല്ലാതായി.
കടകള്‍, ബാങ്കുകള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയുള്ള കെട്ടിടങ്ങള്‍ക്ക് നാലഞ്ച് ദിവസം മുമ്പ് വിള്ളലുകള്‍ സംഭവിച്ചതായി സ്ഥലത്തുണ്ടായിരുന്ന സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് നരേഷ് വര്‍മ പറഞ്ഞു.
Post Your Comments