ബംഗളൂരു: കന്നഡ സിനിമയുടെ ചിത്രീകരണത്തിനിടെ ഹോട്ടലിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് യുവനടി കൃതി ഖർബന്ദ. ഹോട്ടൽ മുറിയിൽ നിന്ന് ഒളികാമറ കണ്ടെത്തിയെന്നും താൻ ശരിക്കും പേടിച്ചുപോയെന്നും താരം ഒരു അഭിമുഖത്തിൽ പറഞ്ഞു.
‘ഹോട്ടലിൽ ജോലി ചെയ്തിരുന്ന ഒരു പയ്യനായിരുന്നു ഇതിന് പിന്നിൽ. എന്നാൽ അവൻ ഒളിക്യാമറ വെക്കാൻ അറിയില്ലായിരുന്നു. മുറിയിലെ സെറ്റ് ഓഫ് ബോക്സിന് പിറകിലാണ് ക്യാമറ ഒളിപ്പിച്ചത്. ഇത് വളരെ കൃത്യമായി കാണമായിരുന്നു. അന്ന് ഞാനും എന്റെ സ്റ്റാഫും ശരിക്കും പേടിച്ചു. സാധാരണ ഹോട്ടൽ മുറിയിൽ താമസിക്കാനെത്തുമ്പോൾ വളരെ കൃത്യമായി മുറി പരിശോധിക്കുന്ന ശീലം ഞങ്ങൾക്കുണ്ട്,’ കൃതി ഖർബന്ദ വ്യക്തമാക്കി.
ദിവസവും ഒരു പിടി നട്സ് കഴിക്കാം; അറിയാം ഗുണങ്ങള്‍…
മറ്റൊരിക്കൽ ആരാധകനിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചും അഭിമുഖത്തിൽ കൃതി പറഞ്ഞു. ‘ഒരിക്കൽ ഫോട്ടോ എടുക്കുന്നതിനിടെ ഒരാൾ തന്നെ പിച്ചി. ആ ഭാഗത്ത് രക്തം കട്ടപിടിച്ചു. ആ സമയത്ത് എനിക്ക് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു. ഞാൻ ശരിക്കും ഞെട്ടിപ്പോയി,’ കൃതി ഖർബന്ദ കൂട്ടിച്ചേർത്തു.
Post Your Comments