കൊച്ചി: റെയിൽവേ ട്രാക്കിൽ കല്ല് നിരത്തി വെച്ച സംഭവത്തിൽ രണ്ട് കുട്ടികളെ പിടികൂടി പോലീസ്. വളപട്ടണത്താണ് സംഭവം. ബുധനാഴ്ച്ച രാവിലെയാണ് കുട്ടികൾ ട്രാക്കിൽ കല്ല് വെച്ചത്. ഈ സമയം പട്രോളിങ്ങ് നടത്തുകയായിരുന്ന പോലീസാണ് സംഭവം കണ്ടത്. പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് കുട്ടികളുടെ രക്ഷിതാക്കളോട് പോലീസ് നിർദ്ദേശം നൽകിയിരുന്നു.
Read Also: ചന്ദ്രയാൻ 3: ദൗത്യം അവസാന ഘട്ടത്തില്‍, ചന്ദ്രനിൽ ഇറങ്ങാൻ സജ്ജമെന്ന് ഐഎസ്ആർഒ
അതേസമയം, കാസർഗോഡ് കാഞ്ഞങ്ങാട് ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ അൻപതോളം പേരെ ഹൊസ്ദുർഗ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ മുതൽ പോലീസ് നടത്തിയ പരിശോധനയിലാണ് നടപടി. റെയിൽവേ ട്രാക്കിന് സമീപം സംശയകരമായ സാഹചര്യത്തിൽ കണ്ടവരെയാണ് ചോദ്യം ചെയ്തത്.
കഴിഞ്ഞ ദിവസം വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാഞ്ഞങ്ങാട് വച്ചാണ് രാജധാനി എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്. ആക്രമണത്തിൽ ട്രെയിനിന്റെ എസി കോച്ചിൽ ഒന്നിന്റെ ചില്ല് പൊട്ടുകയും ചെയ്തു.
Read Also: കോടതികൾ സമ്പന്നർക്കും സ്വാധീനമുള്ളവർക്കും മാത്രമുള്ളതല്ലെന്ന് മദ്രാസ് ഹൈക്കോടതി
Post Your Comments