തിരുവനന്തപുരം: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവരും സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവരുമായ ട്രാൻസ്‌ജെന്റർ വ്യക്തികളുടെ തുടർചികിത്സാ സഹായത്തിനുള്ള പ്രായപരിധി ഒഴിവാക്കി. മന്ത്രി ആർ ബിന്ദുവാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രായപരിധി 18നും 40നും മദ്ധ്യേ എന്നുള്ള മുൻ നിബന്ധന ഒഴിവാക്കി. ഇതിന് പകരം ’18 വയസ്സ് പൂർത്തിയായതും ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവരുമായ എല്ലാ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും’എന്നാണ് ദേദഗതി വരുത്തിയിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
Read Also: തിങ്കളെത്തൊടാന്‍ ചന്ദ്രയാന്‍ 3… ലാന്‍ഡിങ് പ്രക്രിയ തുടങ്ങി, പേടകം ഇനി സ്വയം നിയന്ത്രിക്കും
Post Your Comments