ErnakulamNattuvarthaLatest NewsKeralaNews

ലഹരിമരുന്ന് നൽകി സ്കൂൾ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി: യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ

കൂവപ്പടി ആലിൻചുവട് മോളത്താൻ വീട്ടിൽ എം.എഫ്. ഷാഹുൽ (24), പെരുമ്പാവൂർ പുത്തൻവീട്ടിൽ ആഷ്ന ഷുക്കൂർ (23), ചെറുവട്ടൂർ സ്വദേശി സാദിക് മീരാൻ എന്നിവരാണ് അറസ്റ്റിലായത്

മൂവാറ്റുപുഴ: ലഹരിമരുന്ന് നൽകി മയക്കി സ്കൂൾ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിൽ യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ. കൂവപ്പടി ആലിൻചുവട് മോളത്താൻ വീട്ടിൽ എം.എഫ്. ഷാഹുൽ (24), പെരുമ്പാവൂർ പുത്തൻവീട്ടിൽ ആഷ്ന ഷുക്കൂർ (23), ചെറുവട്ടൂർ സ്വദേശി സാദിക് മീരാൻ എന്നിവരാണ് അറസ്റ്റിലായത്. മൂവാറ്റുപുഴ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

Read Also : സ്‌കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക് രണ്ട് മാസത്തെ ഓണറേറിയം: ഓണത്തിന് മുൻപ് തുക വിതരണം ചെയ്യുമെന്ന് മന്ത്രി

മൂവാറ്റുപുഴയിലെ സ്കൂളിൽ പഠിക്കുന്ന 17കാരിയെ ബലാത്സംഗം ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. കഴിഞ്ഞ വർഷം മൂവാറ്റുപുഴയിലെ വീട്ടിൽ നിന്ന് വിദ്യാർത്ഥിനിയെ ആഷ്ന പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി പെരുമ്പാവൂരിലെ ലോഡ്ജിൽ എത്തിക്കുകയായിരുന്നു. ലോഡ്ജിൽ ഉണ്ടായിരുന്ന ഷാഹുലും സാദിക് മീരാനും ചേർന്നാണ് വിദ്യാർത്ഥിനിയെ ലഹരി നൽകി ബലാത്സംഗത്തിനിരയാക്കിയത്.

ഡി.വൈ.എസ്പി എസ്. മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടത്തിയത്. മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button