ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാന പേടകമായ ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗിന് തുടക്കമായി. ഓഗസ്റ്റ് 23 ബുധനാഴ്ച വൈകീട്ട് 6.04 നാണ് ഇതിനുള്ള സമയം നിശ്ചയിച്ചിരിക്കുന്നത്.
പൂര്‍ണമായും കംപ്യൂട്ടര്‍ സംവിധാനങ്ങളുടേയും സെന്‍സറുകളുടേയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമിന്റേയും സഹായത്തോടെയാണ് അവസാന അവസാന ലാന്‍ഡിങ്.
മണിക്കൂറിൽ ആറായിരത്തിലേറെ കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന പേടകത്തിന്‍റെ വേഗം കുറച്ച് സെക്കൻഡിൽ രണ്ട് മീറ്റർ എന്ന അവസ്ഥയിലെത്തിച്ചിട്ട് വേണം ലാൻഡ് ചെയ്യാൻ. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മാൻസിനസ് സി, സിംപിലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാൻ മൂന്ന് ഇറങ്ങുക. നാല് കിലോമീറ്റർ വീതിയും 2.4 കിലോമീറ്റർ നീളവുമുള്ള പ്രദേശമാണ് ലാൻഡിങ്ങിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ചന്ദ്രയാൻ രണ്ട് ഓർബിറ്ററിൽ നിന്നുള്ള ചിത്രങ്ങൾ വച്ചാണ് ലാൻഡിങ്ങ് സ്ഥാനം തെരഞ്ഞെടുത്തത്.
Post Your Comments