ചാവക്കാട്: ഒമ്പതു വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കടപ്പുറം അഞ്ചങ്ങാടി ചാലിൽ ഹൈദരലിയെയാണ് (46) അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് പ്രകാരം ചാവക്കാട് എസ്.എച്ച്.ഒ വിപിൻ കെ. വേണുഗോപാലും സംഘവും ചേർന്നാണ് അറസ്റ്റ് ചെയ്തത്.
Read Also : ട്രെയിനുകൾക്ക് നേരെയുള്ള ആക്രമണം ഏറ്റവും കൂടുതൽ കേരളത്തിൽ, പുതിയ റിപ്പോർട്ടുമായി ആർപിഎഫ്
ഇയാൾ പലതവണ പീഡിപ്പിച്ചതായി പഠിക്കുന്ന സ്ഥാപനത്തിന്റെ അധികൃതരെ കുട്ടി അറിയിച്ചതോടെയാണ് രക്ഷിതാക്കൾ പരാതി നൽകിയത്.
Read Also : പൊതുജനങ്ങള്‍ക്ക് ചില നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പും നല്കി വൈദ്യുതി മന്ത്രി കെ കൃഷ്ണന് കുട്ടി
എസ്.ഐ സിസിൽ ക്രിസ്ത്യൻ രാജ്, സീനിയർ സി.പി.ഒ സന്ദീപ്, സി.പി.ഒ രൺദീപ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments