യാത്രക്കാർക്ക് സുഗമമായ യാത്ര വാഗ്ദാനം ചെയ്യുന്ന കെഎസ്ആർടിസിയുടെ ഹൈബ്രിഡ് ബസുകൾ ഈ മാസം 26 മുതൽ നിരത്തിലിറങ്ങും. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയാണ് ഹൈബ്രിഡ് ബസുകൾ സർവീസ് നടത്തുക. യാത്രക്കാർക്ക് ഇരുന്നും, കിടന്നും യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഹൈബ്രിഡ് ബസിൽ ഒരുക്കിയിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ രണ്ട് ബസുകളാണ് സർവീസ് നടത്താൻ തീരുമാനിച്ചിട്ടുള്ളത്. സ്വിഫ്റ്റ് ജീവനക്കാരിൽ നിന്ന് കരുതൽ ധനമായി സമാഹരിച്ച തുക ഉപയോഗിച്ചാണ് ബസുകൾ വാങ്ങിയത്.
രണ്ട് ബസുകളിൽ ഒരു ബസ് എസി ആണ്. 27 സീറ്റുകളും 15 സ്ലീപ്പർ സീറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. 12 മീറ്ററാണ് ബസിന്റെ നീളം. എല്ലാ സീറ്റിലും ബർത്തിലും മൊബൈൽ ചാർജിംഗ് സൗകര്യം, ഫോൺ സൂക്ഷിക്കാൻ പൗച്ച്, ചെറിയ ലഗേജ് സ്പേസ് ഉൾപ്പെടെയുള്ളവ ഉൾക്കൊള്ളിച്ചിട്ടുണ്ട്. രണ്ട് എമർജൻസി വാതിലുകളാണ് ഉള്ളത്. ഓൺലൈൻ ട്രാക്കിംഗ് സംവിധാനവും ഐ അലേർട്ടും ഉൾപ്പെടെയുള്ള അധ്യാധുനിക സംവിധാനങ്ങൾ ലഭ്യമാണ്. വരുമാനം കൂടിയാൽ കൂടുതൽ ബസുകൾ നിരത്തിലിറക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം.
Also Read: തിങ്കൾ തീരത്തിറങ്ങാൻ ചന്ദ്രയാൻ 3: സോഫ്റ്റ് ലാൻഡിംഗ് ഇന്ന്, ആകാംക്ഷയോടെ ശാസ്ത്രലോകം
Post Your Comments