KottayamKeralaNattuvarthaLatest NewsNews

ഓണാവധിക്ക് നാട്ടിലേക്ക് ബൈക്കിൽ പോകവേ പിന്നിൽ നിന്നും വന്ന വാഹനമിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം

ബുധനൂർ, പെരിങ്ങിലിപ്പുറം കാട്ടിളയിൽ വീട്ടിൽ ശങ്കരൻ കുട്ടി - സുധ ദമ്പതികളുടെ മകൻ, അനുരാഗ് ശങ്കരൻകുട്ടി (29) ആണ് മരിച്ചത്

ചെങ്ങന്നൂർ: ത്രിച്ചിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. ബുധനൂർ, പെരിങ്ങിലിപ്പുറം കാട്ടിളയിൽ വീട്ടിൽ ശങ്കരൻ കുട്ടി – സുധ ദമ്പതികളുടെ മകൻ, അനുരാഗ് ശങ്കരൻകുട്ടി (29) ആണ് മരിച്ചത്.

Read Also : തൊഴിലുറപ്പ് പദ്ധതിയുടെ മറവിലുള്ള തട്ടിപ്പുകൾക്ക് പൂട്ടുവീഴുന്നു, ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്താനൊങ്ങി കേന്ദ്രം

ത്രിച്ചിക്കു സമീപം തിങ്കളാഴ്ച പുലർച്ചെയായിരുന്നു അപകടം നടന്നത്. ചെന്നൈയിൽ സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു. ഓണം പ്രമാണിച്ച് നാട്ടിലേക്ക് ഇരു ചക്രവാഹനത്തിൽ പോകവേ പിന്നിൽ നിന്നും വന്ന വാഹനം ഇടിക്കുകയായിരുന്നു.

Read Also : മാധ്യമ പ്രവർത്തകർക്കായി വമ്പൻ ഓഫർ! ഉയർന്ന വരുമാനം നേടാം, പുതിയ പ്രഖ്യാപനവുമായി ഇലോൺ മസ്ക്

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സഹോദരി: അൻജലി. സംസ്കാരം ബുധനാഴ്ച്ച, രാവിലെ പത്തിന് വീട്ടുവളപ്പിൽ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button