ബാവലി: കാറില്‍ കടത്തുകയായിരുന്ന രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കബനിഗിരി പാടിച്ചിറ കുഴിപ്പള്ളി സിൻ്റോ തോമസ്(39) ആണ് പിടിയിലായത്.
എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡിലെ എക്സൈസ് സര്‍ക്കിള്‍ ഇൻസ്പക്ടര്‍ സജിത് ചന്ദ്രനും, വയനാട് എക്സൈസ് ഇന്റലിജൻസ് ആന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും, മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും സംയുക്തമായി ബാവലിയില്‍ വെച്ച് നടത്തിയ വാഹന പരിശോധനയില്‍ ആണ് യുവാവ് പിടിയിലായത്. കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന മുഖ്യ കണ്ണികളിലൊരാളാണ് പിടിയിലായ സിൻ്റോ തോമസ്.
പരിശോധനയില്‍ വയനാട് എക്സൈസ് ഇന്റലിജൻസ് വിഭാഗം എക്സൈസ് ഇൻസ്പക്ടര്‍ സുനില്‍. എം.കെ, എക്സൈസ് പ്രിവൻ്റീവ് ഓഫീസര്‍മാരായ ജിനോഷ്.പി.ആര്, ജി.അനില്‍കുമാര്‍, രാജേഷ്.വി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പ്രിൻസ്.ടി.ജി, ഹാഷിം.കെ, സനൂപ്.കെ.എസ് എന്നിവര്‍ പങ്കെടുത്തു.
Post Your Comments