KozhikodeLatest NewsKeralaNattuvarthaNews

പൊതുപ്രവർത്തനത്തിൽ നിന്ന് മാറി നിൽക്കാൻ ആഗ്രഹിക്കുന്നു: കെ മുരളിധരൻ

കോഴിക്കോട്: ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമില്ലെന്ന സൂചന നൽകി കെ മുരളീധരൻ എംപി. കെ.കരുണാകരൻ സ്മാരക നിർമാണം പൂർത്തിയായിട്ടില്ലെന്നും ഈ ലോക്സഭയുടെ കാലാവധി കഴിഞ്ഞ ശേഷം അക്കാര്യത്തിൽ അടക്കം ശ്രദ്ധ കേന്ദ്രീകരിക്കാൻ പൊതുപ്രവർത്തനത്തിൽ നിന്ന് മാറി നിൽക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പുതുപ്പളളി തിരഞ്ഞെടുപ്പിന് ശേഷം ചില കാര്യങ്ങൾ തുറന്ന് പറയാനുണ്ടെന്നും വിശദ വിവരങ്ങൾ ആറാം തീയതിക്ക് ശേഷം വ്യക്തമാക്കാം എന്നും കെ മുരളിധരൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button