Latest NewsKeralaNews

സ്മാര്‍ട്ട് സിറ്റി പദ്ധതി: തലസ്ഥാനത്തേക്ക് കെഎസ്ആര്‍ടിസിയുടെ 113 ബസുകള്‍, മാര്‍ഗദര്‍ശി ആപ്പ് പുറത്തിറക്കി

തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തലസ്ഥാനത്തേക്ക് 113 ബസുകള്‍ കൂടി വാങ്ങാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിനായി 104 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. യാത്രക്കാര്‍ക്ക് ബസ് സൗകര്യം എളുപ്പത്തില്‍ ലഭിക്കുന്നതിന് സ്മാര്‍ട്ട് സിറ്റിയുടെ മാര്‍ഗദര്‍ശി ആപ്പും പുറത്തിറക്കി. തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷും ഗതാഗത മന്ത്രി ആന്റണി രാജുവും ചേര്‍ന്നാണ് ആപ്പ് പുറത്തിറക്കിയത്. ആപ്പ് വഴി ബസ് ട്രാക്കിങ്, അടുത്തുള്ള ബസ് സ്റ്റോപ്പുകള്‍ തുടങ്ങിയ കാര്യങ്ങള്‍ മൊബൈല്‍ ഫോണില്‍ അറിയാനാവും.

Read Also: പാകിസ്ഥാനില്‍ ക്രിസ്ത്യന്‍ പള്ളികളും വീടുകളും അഗ്നിക്കിരയാക്കിയ സംഭവം, ശക്തമായി അപലപിച്ച് യുഎഇ

അതേസമയം, കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍
പരിഹാരം ഉണ്ടാകുമെന്ന് കരുതുന്നതായി മന്ത്രി പറഞ്ഞു.  ഇന്ന് വൈകീട്ടോടെ 40 കോടി നല്‍കുമെന്നാണ് ധനമന്ത്രി അറിയിച്ചിരിക്കുന്നത്. അത് കിട്ടിയാല്‍ ഇന്ന് തന്നെ ശമ്പളം വിതരണം ചെയ്യും. കേന്ദ്ര നയമാണ് കെഎസ്ആര്‍ടിസി പ്രതിസന്ധിക്ക് കാരണം. ബള്‍ക്ക് പര്‍ച്ചേസ് അനുമതി ഒഴിവാക്കിയത് പ്രതിസന്ധി ഉണ്ടാക്കിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button