Latest NewsIndiaNews

ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ച് പോസ്റ്റ് :നടൻ പ്രകാശ് രാജിനെതിരെ കേസ്

ബംഗളൂരു: രാജ്യത്തിൻറെ അഭിമാനമായ ചന്ദ്രയാൻ ദൗത്യവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വിവാദ പോസ്റ്റ് പങ്കുവെച്ച സംഭവത്തിൽ നടൻ പ്രകാശ് രാജിനെതിരെ പോലീസ് കേസെടുത്തു. ഹിന്ദു സംഘടന നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കർണ്ണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ ബനഹട്ടി പോലീസാണ് കേസെടുത്തത്.

കഴിഞ്ഞ ദിവസമാണ് ചന്ദ്രയാൻ 3 ദൗത്യത്തെ ബന്ധപ്പെടുത്തി ലുങ്കിയുടുത്ത ഒരാൾ ചായ അടിക്കുന്ന കാർട്ടൂൺ ചിത്രം പ്രകാശ് രാജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ‘ബ്രേക്കിങ് ന്യൂസ്, വിക്രം ലാൻഡറിന്റെ ചന്ദ്രനിൽനിന്നുള്ള ആദ്യ ചിത്രം’ എന്ന ക്യാപ്ഷനോടെയാണ് പ്രകാശ് രാജ് ചിത്രം പങ്കുവെച്ചത്. തുടർന്ന്, പ്രകാശ് രാജിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനമാണ് ഉയർന്നത്.

‘കുറച്ച് മുസ്ലീങ്ങൾ മരിച്ചാലും പ്രശ്‌നമില്ല’; വർഗീയ പ്രസ്താവനയുമായി കോൺഗ്രസ് നേതാവ് അസീസ് ഖുറേഷി

ഇതിന് പിന്നാലെ, വിശദീകരണവുമായി പ്രകാശ് രാജ് രംഗത്ത് വന്നിരുന്നു. താൻ തമാശ രൂപേണ പങ്കുവെച്ച പോസ്റ്റാണിതെന്ന് പ്രകാശ് രാജ് വിശദീകരിച്ചു. ‘വിദ്വേഷം വെറുപ്പിനെ മാത്രം കാണുന്നു. ഞങ്ങളുടെ കേരള ചായക്കടക്കാരനെ ആഘോഷിക്കുന്ന #ആംസ്‌ട്രോങ് ടൈംസിന്റെ ഒരു തമാശയാണ് ഞാൻ പരാമർശിച്ചത്. ട്രോളന്മാർ കണ്ടത് ഏത് ചായക്കാരനെയാണ്? നിങ്ങൾക്ക് തമാശ മനസിലാകുന്നില്ലെങ്കിൽ നിങ്ങളാണ് തമാശ,’ എന്ന് പ്രകാശ് രാജ് സോഷ്യൽ മീഡിയയിൽ മറുപടിയായി കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button