Latest NewsNewsTechnology

ത്രെഡ്സിന്റെ വെബ് വേർഷൻ അടുത്ത ആഴ്ച എത്തിയേക്കും, പുതിയ അറിയിപ്പുമായി മെറ്റ

പുതിയ ഫീച്ചർ അവതരിപ്പിക്കുന്നതിന്റെ പണിപ്പുരയിലാണ് മെറ്റയെന്ന് സിഇഒ മാർക്ക് സക്കർബർഗ് അറിയിച്ചിട്ടുണ്ട്

ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ ത്രെഡ്സിന്റെ വെബ് വേർഷൻ അടുത്ത ആഴ്ച പുറത്തിറക്കാൻ സാധ്യത. ഇത് സംബന്ധിച്ചുള്ള അറിയിപ്പുകൾ മെറ്റ പങ്കുവെച്ചിട്ടുണ്ട്. എക്സുമായി മത്സരിക്കാൻ ത്രെഡ്സിൽ നിരവധി ഫീച്ചറുകൾ ഉടൻ അവതരിപ്പിക്കുമെന്ന് മെറ്റ സൂചനകൾ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വെബ് വേർഷൻ പുറത്തിറക്കുന്നത്.

പുതിയ ഫീച്ചർ അവതരിപ്പിക്കുന്നതിന്റെ പണിപ്പുരയിലാണ് മെറ്റയെന്ന് സിഇഒ മാർക്ക് സക്കർബർഗ് അറിയിച്ചിട്ടുണ്ട്. അതേസമയം, വെബ് വേർഷനൊപ്പം പുതിയ ഫീച്ചറും അവതരിപ്പിക്കാൻ സാധ്യതയുണ്ട്. നിലവിൽ, യൂസർനെയിം ഉപയോഗിച്ച് മാത്രമാണ് ത്രെഡ്സിൽ സെർച്ച് ചെയ്യാൻ സാധിക്കുക. ഇത് കൂടുതൽ മെച്ചപ്പെട്ടതാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. അതിനായി സെർച്ച് ഫീച്ചറിന്‍റെ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതാണ്.

Also Read: പതിവായി പെയിൻ കില്ലേഴ്സ് കഴിക്കുന്നത് വൃക്കയെ ബാധിക്കുമോ? അറിയാം ഇക്കാര്യങ്ങള്‍ 

ഒന്നര മാസം മുൻപാണ് മെറ്റ ത്രെഡ്സ് പ്ലാറ്റ്ഫോം അവതരിപ്പിച്ചത്. ഇൻസ്റ്റഗ്രാമുമായി സംയോജിപ്പിച്ച രീതിയിലാണ് പ്രവർത്തനം. ത്രെഡ്സ് പുറത്തിറക്കി മണിക്കൂറുകൾക്കകം 10 കോടിയിലധികം ആളുകളാണ് രജിസ്റ്റർ ചെയ്തത്. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞതോടെ സജീവ ഉപഭോക്താക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് സക്കർബർഗ് വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ കമ്പനി തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button