തിരുവനന്തപുരം: നടൻ പ്രകാശ് രാജിനെതിരെ കേസെടുത്ത് പോലീസ്. ചന്ദ്രയാൻ 3-നെതിരെ അപമാനകരമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് നൽകിയ പരാതിയിലാണ് നടൻ പ്രകാശ് രാജിനെതിരെ കേസെടുത്തത്.
കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ ബനഹട്ടി പോലീസ് സ്റ്റേഷനിൽ ചില ഹിന്ദു സംഘടനാ പ്രവർത്തകരാണ് പരാതി നൽകിയത്. പരാതി സ്വീകരിച്ച പോലീസ് കേസ് രജിസ്റ്റർ ചെയ്തതായി അറിയിച്ചു.
ചന്ദ്രയാൻ പുറത്തുവിട്ട ആദ്യചിത്രം എന്ന പേരിൽ ചന്ദ്രനിൽ ചായ അടിക്കുന്ന ഒരാളുടെ കാർട്ടൂൺ പ്രകാശ് രാജ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.
Read Also: ഇടുക്കിയിലെ സിപിഎം ഓഫീസുകളുടെ നിർമ്മാണം അടിന്തരമായി നിർത്തി വയ്ക്കണം: ഹൈക്കോടതി
Post Your Comments