ErnakulamLatest NewsKeralaNattuvarthaNews

ഇടുക്കിയിലെ സിപിഎം ഓഫീസുകളുടെ നിർമ്മാണം അടിന്തരമായി നിർത്തി വയ്ക്കണം: ഹൈക്കോടതി

കൊച്ചി: ഇടുക്കിയിലെ സിപിഎം പാർട്ടി ഓഫീസുകളുടെ നിർമ്മാണം അടിന്തരമായി നിർത്തി വയ്ക്കാൻ നിർദ്ദേശം നൽകി ഹൈക്കോടതി. ഉടുമ്പൻചോല, ബൈസൺവാലി, ശാന്തൻപാറ എന്നിവിടങ്ങളിലെ ഓഫീസുകളുടെ നിർമ്മാണം അടിന്തരമായി നിർത്തിവയ്ക്കാനാണ് ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകിയത്. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.

നിർമ്മാണ പ്രവർത്തനങ്ങൾ തടയാൻ ആവശ്യമെങ്കിൽ കലക്ടർക്ക് പൊലീസ് സംരക്ഷണം തേടാമെന്നും കോടതി വ്യക്തമാക്കി. നിർമ്മാണം തടയുന്നതിന് ആവശ്യമായ സംരക്ഷണം നൽകാൻ ജില്ലാ പൊലീസ് മേധാവിക്കും കോടതി നിർദ്ദേശം നൽകി. ശാന്തൻപാറയിലെ സിപിഎം പാർട്ടി ഓഫീസ് നിർമ്മാണത്തിൽ വ്യാപക ക്രമക്കേട് ഉണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. കെട്ടിടങ്ങളുടെ നിർമ്മാണം എൻഒസി ഇല്ലാതെയാണ് നടത്തിയിട്ടുള്ളത് എന്നാണ് കലക്ടറുടെ കണ്ടെത്തൽ.

പാകിസ്ഥാനില്‍ ക്രിസ്ത്യന്‍ പള്ളികളും വീടുകളും അഗ്നിക്കിരയാക്കിയ സംഭവം, ശക്തമായി അപലപിച്ച് യുഎഇ

തുടർന്ന്, നിർമാണപ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോയും നൽകിയിരുന്നു. എന്നാൽ ഇതിന് ശേഷവും നിർമാണപ്രവർത്തനങ്ങൾ തുടരുകയായിരുന്നു. ഇതിന് പിന്നാലെയാണ്, മൂന്നാറിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി പ്രത്യേകം രൂപീകരിച്ച ഹൈക്കോടതി ബെഞ്ച് അടിയന്തരമായി നിർമ്മാണം നിർത്തി വയ്ക്കണമെന്ന് നിർദ്ദേശം നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button