
വാഷിംഗ്ടൺ: ഇന്ത്യയിൽ സന്ദർശനം നടത്താൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ വേണ്ടിയാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. വൈറ്റ് ഹൗസ് വക്താവ് കരിൻ ജാൺ പിയർ വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സെപ്തംബർ മാസം ഏഴു മുതൽ പത്തു വരെയുള്ള തീയതികളിലാകും ജോ ബൈഡൻ ഇന്ത്യ സന്ദർശിക്കുന്നത്.
നരേന്ദ്ര മോദിയുടെ ജി 20 നേതൃത്വത്തിനുള്ള പ്രശംസ ജോ ബൈഡൻ അറിയിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അതേസമയം, ഉച്ചകോടി നടക്കുന്ന സെപ്തംബർ എട്ടു മുതൽ പത്ത് വരെ ഡൽഹി സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു.
Read Also: ഇന്ത്യയുടെ പുരോഗതി ചിലര്‍ക്കൊന്നും ഇഷ്ടപ്പെടുന്നില്ല: പ്രകാശ് രാജിനെ വിമർശിച്ച് സന്തോഷ് പണ്ഡിറ്റ്
Post Your Comments