Latest NewsKeralaMollywoodNewsEntertainment

ഏറെക്കാലമായി സഹിക്കുന്നു, മൗനം വെടിയുന്നു: ദയ അശ്വതിക്കും യുട്യൂബ് ചാനലിനുമെതിരെ പരാതി നല്‍കി അമൃത സുരേഷ്

ദയ അശ്വതി സോഷ്യല്‍ മീഡിയയിലൂടെ കഴിഞ്ഞ രണ്ട് വര്‍ഷമായി തന്നെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും അമൃത

തനിക്കെതിരെ അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ നടത്തുന്ന യൂട്യൂബ് ചാനലിനും സോഷ്യല്‍ മീഡിയ താരം ദയ അശ്വതിക്കുമെതിരെ പരാതി നല്‍കി ഗായിക അമൃത സുരേഷ്. മകളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വാർത്ത നൽകിയത് ചൂണ്ടിക്കാണിച്ചുകൊണ്ട് പാലാരിവട്ടം പൊലീസില്‍ അമൃത പരാതി നല്‍കി. ഈ വിവരം അമൃത തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

read also: മറ്റൊരു തൃശൂര്‍ പൂരമായി ഗണേശോത്സവം മാറണം, ഈ തീരുമാനത്തിന് ചില പിശാചുക്കളോട് നന്ദി പറയേണ്ടതുണ്ട്: സുരേഷ് ഗോപി

‘മിസ്റ്ററി മലയാളി’ എന്ന യൂട്യൂബ് ചാനല്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ തന്റെ കുടുംബത്തെക്കുറിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതെന്നാണ് അമൃതയുടെ പരാതി. കൂടുതല്‍ റീച്ച്‌ കിട്ടാൻ വേണ്ടി താനടക്കം അമൃത എന്ന പേരുള്ളവരുടെ ചിത്രം ഉപയോഗിച്ചെന്ന് പരാതിയില്‍ പറയുന്നു. ദയ അശ്വതി സോഷ്യല്‍ മീഡിയയിലൂടെ കഴിഞ്ഞ രണ്ട് വര്‍ഷമായി തന്നെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും അമൃത ആരോപിക്കുന്നു.

‘എന്റെ കുടുംബത്തിന്റെ സല്‍പ്പേരിന് കളങ്കം വരുത്താൻ ലക്ഷ്യമിട്ടുള്ള വ്യാജ വാര്‍ത്തകള്‍, വ്യക്തിഹത്യ, വേദനിപ്പിക്കുന്ന കഥകളുണ്ടാക്കുന്നതെല്ലാം ഏറെ നാളുകളായി സഹിക്കുകയാണ്. ഞാൻ മൗനം വെടിയുന്നു.’- നടി കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button