നെടുമങ്ങാട് :10 വയസ് മുതൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ പ്രതിയായ രണ്ടാനച്ഛന് 20 വർഷം കഠിനതടവും 35000രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജ് സുധീഷ് കുമാറാണ് ശിക്ഷ വിധിച്ചത്.
പതിമൂന്നാം വയസിലും ഇത് തുടർന്ന് വന്നപ്പോൾ സുഹൃത്തിനോട് പെൺകുട്ടി വിവരം പറഞ്ഞു. സുഹൃത്തിന്റെ അമ്മ സ്കൂളിലെ അധ്യാപികയെ വിവരം അറിയിച്ചതോടെയാണ് പുറത്തറിഞ്ഞത്.
Read Also : നിങ്ങളുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ എന്താണ് ചെയ്യേണ്ടത്: ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ഉപദ്രവം സഹിക്ക വയ്യാതെ സ്കൂളിൽ നിന്നും തിരികെ വീട്ടിലേയ്ക്ക് പോകുന്നില്ല എന്ന് പെൺകുട്ടി പറഞ്ഞപ്പോഴാണ് സുഹൃത്തിന് കൂടുതലായി കാര്യങ്ങൾ മനസിലായത്. തുടർന്ന്, നിർഭയയിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. വീട്ടിൽ മറ്റാരും ഇല്ലാത്ത സമയങ്ങളിലാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്.
പിഴ തുക അടച്ചില്ലെങ്കിൽ ആറുമാസം കഠിന തടവ് അനുഭവിക്കാനും, പിഴ തുക അതിജീവിതക്ക് നൽകാനും കോടതി വിധിച്ചു.
Leave a Comment