
ഈരാറ്റുപേട്ട: ആറ്റിലേക്ക് ചാടിയ അന്യസംസ്ഥാന തൊഴിലാളി മരിച്ചു. നേപ്പാൾ സ്വദേശി സുലോചൻ തരു(23) ആണ് മരിച്ചത്.
Read Also : ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവം: പൊലീസ് റിപ്പോർട്ട് അംഗീകരിക്കുമെന്ന് മന്ത്രി വീണ ജോർജ്
ശനിയാഴ്ച രാത്രി 10-നു ഈരാറ്റുപേട്ട വട്ടക്കയത്താണ് സംഭവം. സുഹൃത്തുക്കളായ നാല് പേർക്കൊപ്പം ആറ്റുതീരത്തെ കെട്ടിടത്തിലായിരുന്നു സുലോചൻ താമസിച്ചിരുന്നത്. ശനിയാഴ്ച അഞ്ച് പേരും കൂടി മദ്യപിക്കുന്നതിനിടെ താമസസ്ഥലത്തിന്റെ പിന്നിലെ ആറ്റിലേക്ക് ചാടുകയായിരുന്നു. തുടർന്ന്, ഈരാറ്റുപേട്ട പൊലീസും ഫയർഫോഴ്സും സന്നദ്ധ പ്രവർത്തകരും ചേർന്ന് നടത്തിയ തിരച്ചിലിൽ സുലോചനെ കണ്ടെത്തിയെങ്കിലും മരിച്ചിരുന്നു.
മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി.
(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)
Post Your Comments