തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ചെലവ് ചുരുക്കാന്‍ നിര്‍ദ്ദേശവുമായി ധനവകുപ്പ്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളും തദ്ദേശ സ്ഥാപനങ്ങളും അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും ചെലവ് ചുരുക്കണമെന്നാണ് ധനവകുപ്പിന്റെ ആവശ്യം.
Read Also: മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനിടെ പാമ്പ്: പരിഭ്രാന്തരായി സുരക്ഷാ ജീവനക്കാർ
സെമിനാറുകള്‍, ശില്‍പ്പശാലകള്‍, പരിശീലന പരിപാടികള്‍ എന്നിവയ്ക്ക് പഞ്ച നക്ഷത്ര ഹോട്ടലുകള്‍ വേണ്ടെന്നും പകരം വകുപ്പിലെ മറ്റ് സംവിധാനങ്ങള്‍ പരമാവധി ഉപയോഗിക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. ഇത് ലംഘിച്ചാല്‍ ഉദ്യോഗസ്ഥന്റെ ശമ്പളത്തില്‍ നിന്ന് പലിശ സഹിതം പണം തിരികെ പിടിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
ട്രഷറി നിയന്ത്രണം കടുപ്പിച്ച സര്‍ക്കാര്‍, 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ മാറിയെടുക്കാന്‍ ധനവകുപ്പിന്റെ പ്രത്യേക അനുമതി തേടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ഇത് പത്ത് ലക്ഷം രൂപയായിരുന്നു.
സംസ്ഥാനം മോശം സാമ്പത്തിക സ്ഥിതിയിലാണെന്ന് ധനമന്ത്രി തന്നെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് മേല്‍ സാമ്പത്തിക ഉപരോധം അടിച്ചേല്‍പ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Post Your Comments