KeralaLatest NewsNews

ഇഞ്ചി മുതൽ വെളുത്തുള്ളി വരെ; ഹൃദ്രോഗത്തെ അകറ്റി നിർത്തുന്ന അഞ്ച് ഔഷധങ്ങൾ

കഴിഞ്ഞ 20 വർഷമായി ആഗോളതലത്തിൽ ഏറ്റവും അധികം ആളുകൾ മരണപ്പെടാനുള്ള കാരണമായി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് ഹൃദ്രോഗമാണ്. നമ്മുടെ ശരീരത്തിലെ വിവിധ പ്രവർത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്ന സ്ഥലമാണ് ഹൃദയം. ശരിയായ ഭക്ഷണം, വ്യായാമം, ജീവിതശൈലി എന്നിവയെല്ലാം ഹൃദയത്തെ ആരോഗ്യത്തോടെ വെയ്ക്കാൻ സഹായിക്കുന്നു. ഹൃദ്രോഗം വരാതിരിക്കാൻ പരമാവധി നമ്മൾ ശ്രമിക്കേണ്ടതുണ്ട്. ഹൃദയപേശികള്‍ക്ക് രക്തം എത്തിച്ചുകൊടുക്കുന്ന കൊറോണറി ധമനികളില്‍ രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം അഥവാ ഹാര്‍ട്ട്‌ അറ്റാക്ക് ഉണ്ടാവുന്നത്.

ഹൃദയാഘാതം ഉണ്ടാകുമ്പോഴാണ് 90 ശതമാനം പേരും തങ്ങള്‍ക്ക് വര്‍ധിച്ച കൊളസ്ട്രോളും ഉയര്‍ന്ന രക്തസമ്മര്‍ദവും നിയന്ത്രിക്കപ്പെടാത്ത പ്രമേഹവമുണ്ടെന്ന് മനസ്സിലാക്കുന്നത്. കൊളസ്ട്രോള്‍ സാധ്യതയുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുകയാണ് രോഗികള്‍ ആദ്യം ചെയ്യേണ്ടത്. മട്ടണ്‍, റെഡ്മീറ്റ്, വറുത്തതും പൊരിച്ചതുമായ സാധനങ്ങള്‍, എന്നിവ പൂര്‍ണമായും ഒഴിവാക്കണം. പഞ്ചസാര കൂടുതലുള്ള ഭക്ഷണപദാര്‍ത്ഥങ്ങളും ഒഴിവാക്കുക. അച്ചാര്‍, പപ്പടം, ഉണക്കമീന്‍ പോലുള്ള ഉപ്പ് അധികം അടങ്ങിയ ആഹാരപദാര്‍ത്ഥങ്ങള്‍ അകറ്റി നിര്‍ത്തണം.

ഹൃദയത്തെ ആരോഗ്യത്തോടെ കാക്കാൻ സഹായിക്കുന്ന അഞ്ച് ഔഷധങ്ങൾ എന്തൊക്കെയെന്ന് നോക്കാം:

1. ഇഞ്ചി – ഉയര്‍ന്ന രക്ത സമ്മര്‍ദ സാധ്യതകളെ ഇഞ്ചി കുറയ്ക്കുന്നു.

2. റോസ് – റോസാ ചെടിയുടെ ഇതളും കായുമെല്ലാം ഹൃദയത്തെ ആരോഗ്യത്തോടെ വെയ്ക്കാൻ സഹായിക്കുന്നു.

3. കറുവാപ്പട്ട – കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോളും ട്രൈഗ്ലിസറൈഡുകളുമെല്ലാം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് കറുവാപ്പട്ട. ഹൃദയത്തെ പലതരത്തിൽ കറുവാപ്പട്ട സഹായിക്കുന്നുണ്ട്.

4. തുമ്പ – ഹൃദയത്തെ ശക്തിപ്പെടുത്താനും സമ്മര്‍ദം മൂലമുള്ള ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാനും തുമ്പ ചെടി നമ്മളെ സഹായിക്കും.

5. വെളുത്തുള്ളി – ലിപിഡ്, കൊളസ്‌ട്രോള്‍ തോത് നിയന്ത്രിക്കാൻ വെളുത്തുള്ളി വളരെയധികം സഹായിക്കുന്നു. പ്രതിരോധശേഷി വർധിപ്പിക്കാനും വെളുത്തുള്ളിക്ക് സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button