Latest NewsKeralaNews

ബിജെപി സംസ്ഥാന ന്യൂനപക്ഷ നേതൃയോഗം സംഘടിപ്പിച്ചു

തിരുവനന്തപുരം: ബിജെപി സംസ്ഥാന ന്യൂനപക്ഷ നേതൃയോഗം സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണിപ്പൂരിന്റെ പേരിൽ കേരളത്തിൽ ഇടത്-വലത് മുന്നണികൾ നടത്തിയ വ്യാജപ്രചരണം ക്രൈസ്തവ സമൂഹം തള്ളിക്കളഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. മണിപ്പൂരിൽ നടന്നത് വർഗീയ കലാപമല്ലെന്നും ഗോത്രവർഗകലാപമാണെന്നും സംസ്ഥാനത്തെ സിപിഎം സെക്രട്ടറിക്ക് പോലും സമ്മതിക്കേണ്ടി വന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: കവി സച്ചിദാനന്ദന്റെ ആശങ്ക യാഥാർഥ്യമായാൽ അത് കേരളത്തിൽ ജനാധിപത്യ വസന്തത്തിന്റെ ആരംഭം ആയിരിക്കും: കെപി സുകുമാരൻ

വിദ്വേഷ പ്രചരണങ്ങളിൽ വശംവദരാകാതെ സത്യം തുറന്നു പറഞ്ഞ ക്രൈസ്തവ പുരോഹിതരോട് ബിജെപി നന്ദി പറയുന്നു. കോൺഗ്രസ് ഭരിച്ച 1993 ൽ 16 മാസം നീണ്ടു നിന്ന കലാപത്തിൽ 750 പേരാണ് കൊല്ലപ്പെട്ടത്. അന്ന് ആഭ്യന്തര സഹമന്ത്രി മാത്രമാണ് പാർലമെന്റിൽ സംസാരിച്ചത്. എന്നാൽ, ഇത്തവണ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മണിപ്പൂരിൽ ദിവസങ്ങളോളം താമസിച്ച് സമാധാനത്തിന് വേണ്ടി പ്രവർത്തിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ കള്ളത്തരങ്ങൾ പൊളിച്ചു. ഇപ്പോൾ മണിപ്പൂരിൽ നിന്നും സമാധാനത്തിന്റെ വാർത്തകൾ മാത്രമാണ് വരുന്നത്. പുതുപ്പള്ളിയിൽ മണിപ്പൂരിന്റെ പേരിൽ വലിയതോതിൽ വിദ്വേഷ പ്രചരണം നടത്തുകയാണ് കോൺഗ്രസും സിപിഎമ്മും ചെയ്യുന്നത്. ജനങ്ങൾ ഈ ഒക്കചങ്ങായിമാരുടെ വ്യാജപ്രചരണത്തിന് വോട്ടിലൂടെ മറുപടി പറയുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ന്യൂനപക്ഷ മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ജിജി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജെ ആർ പദ്മകുമാർ, ന്യൂനപക്ഷ മോർച്ച ദേശീയ ഉപാദ്ധ്യക്ഷൻ ഡോ അബ്ദുൾ സലാം, ദേശീയ സെക്രട്ടറി നോബിൾ മാത്യു, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോസഫ് പടമാടൻ, ബിജു മാത്യു, ദേശീയ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം സുമിത്ത് ജോർജ് എന്നിവർ സംസാരിച്ചു.

Read Also: മുഖ്യമന്ത്രിയുടെ മകൾ ഐജിഎസ്ടി അടച്ചിട്ടില്ലെന്നാണ് ഉത്തമ ബോധ്യം, അല്ലെങ്കിൽ തെളിയിക്കൂ: ആരോപണത്തിൽ ഉറച്ച് കുഴൽനാടൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button