Latest NewsKeralaIndia

കവി സച്ചിദാനന്ദന്റെ ആശങ്ക യാഥാർഥ്യമായാൽ അത് കേരളത്തിൽ ജനാധിപത്യ വസന്തത്തിന്റെ ആരംഭം ആയിരിക്കും: കെപി സുകുമാരൻ

സംസ്ഥാനത്ത് മൂന്നാമതും എൽഡിഎഫ് അധികാരത്തിൽ വന്നാൽ ബംഗാളിൽ സംഭവിച്ച ദുരന്തം കേരളത്തിലും സംഭവിക്കുമെന്ന കവി സച്ചിതാനന്ദന്റെ വാക്കുകൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇപ്പോൾ ഇതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരൻ കെ പി സുകുമാരൻ.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

സംസ്ഥാനത്ത് എല്‍.ഡി.എഫ്. സര്‍ക്കാര്‍ മൂന്നാംതവണയും അധികാരത്തില്‍ വരാതിരിക്കാന്‍ പ്രാര്‍ഥിക്കണമെന്ന് കവി സച്ചിദാനന്ദൻ സഖാക്കളോട് ഉപദേശിച്ചിരിക്കുകയാണല്ലോ. മൂന്നാം തവണയും അധികാരത്തിൽ വന്നാൽ ബംഗാളിൽ സംഭവിച്ച ദുരന്തം കേരളത്തിലും ആവർത്തിക്കും എന്നതാണ് കവിയുടെ ആശങ്ക. മൂന്നാം തവണയും അധികാരം കിട്ടിയാൽ ഭരിക്കാൻ കഴിയില്ലെന്നും ഭരണം ഉപേക്ഷിച്ചു ഓടേണ്ടി വരുമെന്നും സഖാക്കൾക്കെല്ലാം അറിയാം. അതുകൊണ്ട് 2026ൽ തോൽക്കാൻ വേണ്ടി ആയിരിക്കും എൽ. ഡി. എഫ്. മത്സരിക്കുക.

കവി സച്ചിദാനന്ദന്റെ ആശങ്ക യാഥാർഥ്യമായാൽ അത് കേരളത്തിൽ ജനാധിപത്യ വസന്തത്തിന്റെ ആരംഭം ആയിരിക്കും. ആയതിനാൽ മൂന്നാം തവണയും എൽ. ഡി. എഫ്. അധികാരത്തിൽ വന്നേ പറ്റൂ. ഏത് വിധേനയും 2026ൽ എൽ. ഡി. എഫിനെ ജയിപ്പിക്കണം. ആ തെരഞ്ഞെടുപ്പിൽ മുഴുവൻ ബി. ജെ. പി. ക്കാരും എൽ. ഡി. എഫിന് വോട്ട് ചെയ്യണം. കേരളം ബംഗാളായാൽ അതിന്റെ ഗുണം കിട്ടുക ബി. ജെ. പി. ക്ക് ആയിരിക്കും. വേറെ വഴി ബി. ജെ. പി. ക്ക് ഇല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button