KottayamKeralaNattuvarthaLatest NewsNews

ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ൽ ഇ​ടി​ച്ച് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു

മു​ണ്ട​ക്ക​യം മു​ള​ങ്ക​യം പു​തു​പ്പ​റ​മ്പി​ൽ മ​നോ​ജി​ന്‍റെ മ​ക​ൻ വി​ഷ്ണു മ​നോ​ജ് (24) ആ​ണ് മ​രി​ച്ച​ത്

മു​ണ്ട​ക്ക​യം: ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ൽ ഇ​ടി​ച്ച് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു. മു​ണ്ട​ക്ക​യം മു​ള​ങ്ക​യം പു​തു​പ്പ​റ​മ്പി​ൽ മ​നോ​ജി​ന്‍റെ മ​ക​ൻ വി​ഷ്ണു മ​നോ​ജ് (24) ആ​ണ് മ​രി​ച്ച​ത്. അപകടത്തിൽ ഗു​രു​ത​ര പ​രി​ക്കേറ്റ സ​ഹ​യാ​ത്രി​ക​ൻ ഏ​ന്ത​യാ​ർ കു​പ്പാ​യ​ക്കു​ഴി പു​തു​പ്പ​റ​മ്പി​ൽ അ​ന​ന്തു​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : വ്യാജ പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കബളിപ്പിക്കാന്‍ ശ്രമിച്ച മലയാളി വിദ്യാര്‍ത്ഥി കര്‍ണാടകയില്‍ അറസ്റ്റില്‍

മു​ണ്ട​ക്ക​യം – ഇ​ള​ങ്കാ​ട് പാ​ത​യി​ൽ വേ​ല​നി​ല​ത്തി​ന് സ​മീ​പം ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടു കൂ​ടി​യാ​യി​രു​ന്നു അ​പ​ക​ടം. വേ​ല​നി​ലം പ​ള്ളി​ക്ക് സ​മീ​പ​ത്തെ വ​ള​വി​ൽ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ട​ൻ ത​ന്നെ യു​വാ​ക്ക​ളെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും വി​ഷ്ണു​വി​ന്‍റെ ജീ​വ​ൻ ര​ക്ഷി​​ക്കാ​നാ​യി​ല്ല.

Read Also : വീടിനടുത്ത് കൂട്ടം കൂടി നിന്നത് ചോദ്യം ചെയ്തതിന് ഗൃഹനാഥനെ കമ്പിപ്പാരകൊണ്ട് തലക്കടിച്ചു: 16 കാരനും സംഘവും പിടിയില്‍ 

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. മാ​താ​വ് ജ​യ​ന്തി. സ​ഹോ​ദ​രി​മാ​ർ: അ​നു, മീ​നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button