NattuvarthaLatest NewsNews

കെട്ടിടത്തിന്‍റെ പതിനെട്ടാം നിലയിൽ നിന്നും വീണു: 47കാരിയ്ക്ക് ദാരുണാന്ത്യം

മുംബൈയുടെ അതിർത്തി പ്രദേശമായ ബന്ദൂപിൽ താമസിക്കുന്ന റീനാ സൊളാൻകി(47)യാണ് മരിച്ചത്

മുംബൈ: കെട്ടിടത്തിന്‍റെ പതിനെട്ടാം നിലയിൽ നിന്നും വീണ് യുവതി മരിച്ചു. മുംബൈയുടെ അതിർത്തി പ്രദേശമായ ബന്ദൂപിൽ താമസിക്കുന്ന റീനാ സൊളാൻകി(47)യാണ് മരിച്ചത്. മരണം ആത്മഹത്യയാകാമെന്നാണ് പൊലീസിന്റെ നി​ഗമനം.

Read Also : ഇന്ന് ഗണപതി, ഇന്നലെ അയ്യപ്പൻ, നാളെ കൃഷ്ണൻ, മറ്റന്നാള്‍ ശിവൻ, ഇനി നിങ്ങള്‍ മിത്താണെന്ന് പറയും: ഉണ്ണി മുകുന്ദൻ

ബന്ദൂപിലെ ത്രിവേണി സംഘം ഹൗസിം​ഗ് സൊസൈറ്റിയിലെ 22 നില കെട്ടിടത്തിലാണ് സംഭവം. റീന വീണയുടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ മൂന്നു മാസങ്ങളായി ഇവർക്ക് പലവിധമായ അസുഖങ്ങൾ ഉണ്ടായിരുന്നുവെന്നും ചികിത്സയിലായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.

Read Also : വീണ്ടും ഇടതുപക്ഷം അധികാരത്തിലെത്തുന്നത് പാർട്ടിയെ നശിപ്പിക്കും, അധികാരം കിട്ടാതിരിക്കാൻ പ്രാർത്ഥിക്കണം: സച്ചിദാനന്ദൻ

സംഭവത്തിൽ, കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button