പാലക്കാട്: വടക്കഞ്ചേരിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. പുതുക്കോട് പാട്ടോല ലക്ഷംവീട്ടിൽ റൈഹാൻ (15) ആണ് മരിച്ചത്. ഹക്കീം – ഷമീറ ദമ്പതികളുടെ മകനായ റൈഹാൻ പുതുക്കോട് സർവജന സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.
Read Also : രാജ്യത്ത് ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കാൻ ഇനി പ്രത്യേക മാനദണ്ഡങ്ങൾ, പുതിയ നീക്കവുമായി കേന്ദ്രം
ശനിയാഴ്ച ഉച്ചയ്ക്ക് അപ്പക്കാട് കാരാട്ട് കുളത്തിലായിരുന്നു അപകടം. പരീക്ഷ കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് വരുന്നതിനിടെ കുളത്തിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. സുഹൃത്തുക്കൾ അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ റൈഹാനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. ആദ്യം നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ, രാത്രി 11 ഓടെ മരിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments