ഏകദേശം 50 വർഷത്തിനിടെ ആദ്യത്തെ റഷ്യൻ ചാന്ദ്ര ലാൻഡറായ ലൂണ -25 ന് തിരിച്ചടി. ചന്ദ്രന്റെ ലാൻഡിംഗിന് മുമ്പുള്ള ഭ്രമണപഥത്തിൽ പ്രവേശിക്കാൻ ലൂണയ്ക്ക് കഴിഞ്ഞില്ല. റോബോട്ടിക് ബഹിരാകാശ പേടകം ശനിയാഴ്ച ഭ്രമണപഥത്തിൽ പ്രവേശിക്കേണ്ടതായിരുന്നു. എന്നാൽ, സാങ്കേതിക തകാരാർ മൂലം ലൂണയ്ക്ക് അതിന് കഴിഞ്ഞില്ല. ചന്ദ്രയാൻ 3ന് മുമ്പ് ഇറങ്ങാനുള്ള ദൗത്യം പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. അടിയന്തര സാഹചര്യം കാരണം തന്ത്രം വിജയിച്ചില്ലെന്ന് റഷ്യൻ ബഹിരാകാശ കോർപ്പറേഷൻ റോസ്‌കോസ്‌മോസിന്റെ പ്രസ്താവനയിൽ പറയുന്നു.
നിലവിലെ സാഹചര്യത്തിൽ മുൻനിശ്ചയിച്ചത് പോലെ ആഗസ്റ്റ് 21ന് സോഫ്റ്റ് ലാൻഡിങ്ങ് നടത്താൻ പറ്റില്ല. ആഗസ്റ്റ് 10ന് വിക്ഷേപിച്ച പേടകം ആഗസ്റ്റ് 16നാണ് ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ചത്. പേടകവുമായി ബന്ധം നഷ്ടമായെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ റഷ്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ചന്ദ്രന്റെ ദക്ഷിണധ്രുവം യുഎസും ചൈനയും ഉൾപ്പെടെയുള്ള ബഹിരാകാശ യാത്രാ രാജ്യങ്ങൾക്കിടയിൽ വളരെ കൊതിപ്പിക്കുന്ന ലക്ഷ്യങ്ങളിൽ ഒന്നാണ്.
അതേസമയം, ചന്ദ്രയാൻ മൂന്ന് ലാൻഡറിന്റെ അവസാന ഭ്രമണപഥ താഴ്ത്തലും വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ്. പുലർച്ചെ 2 മണിയോടെയാണ് ഇന്ത്യയുടെ ചാന്ദ്ര ദൗത്യം, ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണ പഥത്തിലേക്ക് ലാൻഡ് ചെയ്തത്. ഇതോടെ പേടകം ഇപ്പോൾ ചന്ദ്രനിൽ നിന്ന് 25 കിലോമീറ്റർ അടുത്ത ദൂരവും, 134 കിലോമീറ്റർ അകന്ന ദൂരവും ആയിട്ടുള്ള ഭ്രമണപഥത്തിൽ എത്തി. ഇനി സോഫ്റ്റ് ലാൻഡിങ്ങിനായുള്ള തയ്യാറെടുപ്പാണ്. ആഗസ്റ്റ് 23ന് വൈകീട്ട് 5.45 നാണ് സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ തുടങ്ങുക.
Post Your Comments