KeralaLatest NewsNews

ഓര്‍ത്തഡോക്‌സ് സഭ സീനിയര്‍ മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ അന്തോണിയോസ് കാലം ചെയ്തു

കൊച്ചി: ഓര്‍ത്തഡോക്‌സ് സഭയുടെ സീനിയര്‍ മെത്രാപ്പോലീത്തയും മുന്‍ കൊല്ലം ഭദ്രാസനാധിപനുമായിരുന്ന സഖറിയാസ് മാര്‍ അന്തോണിയോസ് കാലം ചെയ്തു. 76 വയസായിരുന്നു. മല്ലപ്പള്ളി അന്തോണിയോസ് ദയറായില്‍ ആയിരുന്നു അന്ത്യം. കബറടക്കം പിന്നീട്. വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കൊച്ചിയിലും കൊല്ലത്തും മൂന്നു പതിറ്റാണ്ടിലേറെ ഭദ്രാസനാധിപന്‍ ആയിരുന്ന മാര്‍ അന്തോണിയോസ് ലാളിത്യം മുഖമുദ്രയാക്കിയ പുരോഹിതനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

Read Also: ‘കുഴൽനാടൻ എവിടെനിന്നോ കിട്ടുന്ന വിവരങ്ങൾ വെച്ച് എന്തും വിളിച്ചു പറയുന്നു’; മുഹമ്മദ് റിയാസ്

1946 ജൂലൈ 19ന് ആറ്റുമാലില്‍ വരമ്പത്ത് ഡബ്ല്യു.സി ഏബ്രഹാമിന്റെ പുത്രനായി പുനലൂരില്‍ ജനിച്ചു. കേരള സര്‍വകലാശാലയില്‍ നിന്ന് ബി.എയും വൈദിക സെമിനാരിയില്‍ നിന്ന് ജി.എസ്.ടിയും സെറാമ്പൂരില്‍ നിന്ന് ബി.ഡിയും കരസ്ഥമാക്കി. ദീര്‍ഘനാള്‍ കൊല്ലം അരമനയില്‍ താമസിച്ച് അരമന മാനേജരായി സേവനമനുഷ്ഠിച്ചു.

നെടുമ്പായിക്കുളം, കുളത്തുപ്പുഴ, കൊല്ലം കാദീശാ മുതലായ പല ഇടവകകളിലും സേവനമനുഷ്ഠിച്ചു. 1989 ഡിസംബര്‍ 28ന് മേല്‍പ്പട്ടസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1991 ഏപ്രില്‍ 30ന് മെത്രാനഭിഷേകം നടന്നു. തുടര്‍ന്ന് കൊച്ചി ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തായായി 17 വര്‍ഷം ചുമതല വഹിച്ചു. 2009ല്‍ കൊല്ലം ഭദ്രാസന മെത്രാപ്പോലീത്തായായി നിയമിക്കപ്പെട്ടു. 2022 നവംബര്‍ 3ന്
ഭദ്രാസന ഭരണത്തില്‍ നിന്നു സ്വയം വിരമിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button