സര്‍ജപൂര്‍: മദ്യപിച്ച് ഫിറ്റായി വിഴുങ്ങിയ നെയില്‍ കട്ടര്‍ യുവാവിന്റെ വയറ്റില്‍ നിന്ന് എട്ട് വര്‍ഷത്തിന് ശേഷം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. മണിപ്പാല്‍ ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയിലാണ് യുവാവിന്റെ വയറ്റില്‍ നിന്ന് നെയില്‍ കട്ടര്‍ പുറത്തെടുത്തത്. വെള്ളിയാഴ്ചയാണ് ലാപ്രോസ്കോപി ശസ്ത്രക്രിയ നടന്നത്. 40 വയസുകാരനാണ് എട്ട് വര്‍ഷം മുന്‍പ് മദ്യ ലഹരിയില്‍ നെയില്‍ കട്ടര്‍ വിഴുങ്ങിയത്.
Read Also: മിനിലോറിയും ബസും കൂട്ടിയിടിച്ചു: രണ്ട് പേര് മരിച്ചു
ഇത്രകാലമായി ഇതുമൂലം മറ്റ് ബുദ്ധിമുട്ട് അനുഭവപ്പെടാതിരുന്ന യുവാവിന് അടുത്തിടെയാണ് വയറുവേദന രൂക്ഷമായത്. ഇതോടെയാണ് ആശുപത്രിയില്‍ ചികിത്സാ സഹായം തേടിയെത്തിയത്. സര്‍ജാപൂരിലെ ഒരു ക്ലിനിക്കിലെത്തിയപ്പോഴാണ് വയറിനുളളില്‍ ലോഹ വസ്തുവുണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ യുവാവിനെ മണിപ്പാല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
സമാനമായ മറ്റൊരു സംഭവം കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് തൃശൂരില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വയറിനകത്തെ മുഴ നീക്കം ചെയ്യുന്നതിനുള്ള താക്കോല്‍ദ്വാര ശസ്ത്രക്രിയക്കിടെ സര്‍ജിക്കല്‍ ക്ലിപ്പ് 14കാരന്റെ വയറിനുള്ളില്‍ കുടുങ്ങുകയായിരുന്നു. തൃശൂര്‍ ദയ ആശുപത്രിയിലെ ശസ്ത്രക്രിയക്കിടെയാണ് കുട്ടിയുടെ വയറിനുള്ളില്‍ സര്‍ജിക്കല്‍ ക്ലിപ്പ് കുടുങ്ങിയത്.
ക്ലിപ്പ് കുടുങ്ങിയതിനെ തുടര്‍ന്ന് വയറിനകത്ത് പഴുപ്പ് ബാധിച്ചതോടെ കുട്ടിയെ എറണാകുളം അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വീണ്ടും ശസ്ത്രക്രിയ നടത്തി ക്ലിപ്പ് പുറത്തെടുത്തു.
Post Your Comments