തിരുവനന്തപുരം: വീണ വിജയനെ വ്യക്തിഹത്യ ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്ന് കെ.കെ ശൈലജ ടീച്ചര്‍. മുഖ്യമന്ത്രിയുടെ കുടുംബം ഇടതു പക്ഷ പ്രസ്ഥാനത്തിന്റെ ഭാഗമാണ്. അവരെ വ്യക്തിപരമായി ആക്രമിക്കുന്നവര്‍ക്ക് അവര്‍ ഉദ്ദേശിക്കുന്ന ഫലം കിട്ടില്ലെന്നും മുന്‍ ആരോഗ്യ മന്ത്രിയും മട്ടന്നൂര്‍ എംഎല്‍എയുമായ കെ.കെ ശൈലജ പറഞ്ഞു.
Read Also: പതിനാറുകാരിയ്ക്ക് പീഡനം: ഓട്ടോ ഡ്രൈവർ പിടിയിൽ
സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് മാസപ്പടി വാങ്ങിയതുമായി ബന്ധപ്പെട്ട മാത്യു കുഴല്‍നാടന്റെ ആരോപണങ്ങളില്‍ പ്രതികരിക്കുകയായിരുന്നു മുന്‍ മന്ത്രി. ആരോപണങ്ങള്‍ വ്യക്തിഹത്യ നടത്താനുള്ള ശ്രമമെന്ന് കുറ്റപ്പെടുത്തിയ അവര്‍, ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.
അതിനിടെ മാത്യു കുഴല്നാടന് ഇന്നലെ ഉന്നയിച്ച നികുതി വെട്ടിപ്പ് ആരോപണത്തില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് രംഗത്ത് വന്നു. കുഴല്നാടന് എവിടെ നിന്നോ കിട്ടുന്ന വിവരങ്ങള്‍ വെച്ച് എന്തും വിളിച്ചു പറയുകയാണ്. ആരോപണങ്ങള്‍ തെറ്റുമ്പോള്‍ വീണിടത്ത് കിടന്ന് ഉരുളും. മുഖ്യമന്ത്രിയുടെ മകള്‍ ആയതുകൊണ്ട് മാത്രമല്ല, നിരപരാധി എന്ന് അറിയാവുന്നത് കൊണ്ടാണ് പാര്‍ട്ടി വീണയ്ക്കൊപ്പം നില്‍ക്കുന്നതെന്നും മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി.
Post Your Comments