എറണാകുളം: ഇലഞ്ഞിയിൽ പോക്സോ കേസ് ഇരയായ പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം പ്രതി ജീവനൊടുക്കി. പെൺകുട്ടിയുടെ അച്ഛന്റെ സഹോദരനാണ് തൂങ്ങി മരിച്ചത്. തലയ്ക്ക് വെട്ടേറ്റ പെൺകുട്ടിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പെൺകുട്ടിയെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട പ്രതിയ്ക്കായി പോലീസും നാട്ടുകാരും തെരച്ചിൽ നടത്തുന്നതിനിടെ വീടിന് സമീപത്തെ റബർ തോട്ടത്തിൽ തൂങ്ങിയ നിലയില്‍ പ്രതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ വർഷമാണ് അച്ഛന്റെ സഹോദരനെതിരെ പെൺകുട്ടി പോക്സോ പരാതി നൽകിയത്. ഇതിലുള്ള വൈരാഗ്യമാണ് ഇന്നത്തെ ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)
Leave a Comment