KeralaLatest NewsNews

സൈബർ കുറ്റകൃത്യങ്ങൾ എങ്ങനെ റിപ്പോർട്ട് ചെയ്യാം: നടപടിക്രമങ്ങൾ വിശദീകരിച്ച് പോലീസ്

തിരുവനന്തപുരം: സൈബർ കുറ്റകൃത്യങ്ങൾ എങ്ങനെ റിപ്പോർട്ട് ചെയ്യാമെന്ന നടപടിക്രമങ്ങൾ വിശദീകരിച്ച് പോലീസ്. നിങ്ങൾ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കിരയായെങ്കിൽ ഉടൻ തന്നെ സൈബർ ക്രൈം റിപ്പോർട്ടിങ് ടോൾ ഫ്രീ നമ്പർ ആയ 1930 ലേയ്ക്ക് വിളിച്ച് റിപ്പോർട്ട് ചെയ്യാം. 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് ഈ സംവിധാനം.

Read Also: വീണ്ടും ഇടതുപക്ഷം അധികാരത്തിലെത്തുന്നത് പാർട്ടിയെ നശിപ്പിക്കും, അധികാരം കിട്ടാതിരിക്കാൻ പ്രാർത്ഥിക്കണം: സച്ചിദാനന്ദൻ

സൈബർ ക്രൈം ഹെൽപ്പ്ലൈൻ (1930) നൂറുകണക്കിന് ബാങ്കുകളുമായും സാമ്പത്തിക സ്ഥാപനങ്ങളുമായും ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളുടെ കാര്യത്തിൽ പ്രധാനം എത്രയും വേഗം പരാതി 1930 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ റിപ്പോർട്ടു ചെയ്തിരിക്കണമെന്നതാണ്. കുറ്റകൃത്യങ്ങൾ വേഗത്തിൽ റിപ്പോർട്ട് ചെയ്യുന്നത് നഷ്ടപ്പെട്ട തുക വീണ്ടെടുക്കാൻ പോലീസിനെ സഹായിക്കും. കുറ്റകൃത്യത്തിലെ തെളിവുകൾ മറ്റും നശിപ്പിക്കപ്പെടുന്നതിനു മുമ്പു ശേഖരിക്കാനും വേണ്ട നടപടി സ്വീകരിക്കാനും അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇതുവഴി സാധിക്കും.
ഹെൽപ്പ് ലൈൻ നമ്പറിൽ റിപ്പോർട്ട് ചെയ്ത സൈബർ കുറ്റകൃത്യങ്ങൾ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്ന ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേയ്ക്ക് കൈമാറും.

കേസ് രജിസ്‌ട്രേഷൻ സംബന്ധിച്ചോ അന്വേഷണം സംബന്ധിച്ചോ വിവരങ്ങൾ അറിയുന്നതിന് പരാതിക്കാരന് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുമായോ 1930 എന്ന നമ്പറിലോ ബന്ധപ്പെടാം. കൂടാതെ ഓൺലൈനിൽ പരാതി സമർപ്പിക്കാൻ കഴിയുന്ന ദേശീയ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ എന്ന പേരിൽ www.cybercrime.gov.in നിലവിലുണ്ട്.

Read Also: നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന മൊ​ത്തവ്യാ​പാ​ര ക​ട അടപ്പിച്ച് എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് സ്‌​ക്വാ​ഡ്

shortlink

Related Articles

Post Your Comments

Related Articles


Back to top button