KeralaLatest NewsNews

സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി: സിപിഎം നേതാവിന് സസ്‌പെൻഷൻ

പാലക്കാട്: സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സിപിഎം നേതാവിനെതിരെ നടപടി. പാലക്കാട് ജില്ലാ കമ്മിറ്റി അംഗം എൻ ഹരിദാസനെതിരെയാണ് നടപടി സ്വീകരിച്ചത്. ഹരിദാസിനെ സിപിഎം ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു.

Read Also: എൽഡിഎഫ് സർക്കാരിനെ അസ്ഥിരീകരിക്കാൻ സാമ്പത്തിക ഉപരോധ സമാനനീക്കം: കേന്ദ്ര സർക്കാരിനെതിരെ മുഹമ്മദ് റിയാസ്

ഹരിദാസ് പരാതിക്കാരിയായ സ്ത്രീയ്ക്ക് ലൈംഗിക ചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളും അയച്ചുവെന്നാണ് ആരോപണം. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പരാതിക്കാരി സിപിഎം നേതൃത്വത്തിന് കൈമാറയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടി സ്വീകരിച്ചത്.

ഇന്ന് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് നടപടിയ്ക്ക് അംഗീകാരം നൽകി. പരാതി ഉയർന്നപ്പോൾ തന്നെ ആർട്ടിസാൻസ് യൂണിയൻ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഹരിദാസിനെ നീക്കം ചെയ്തിരുന്നു.

Read Also: ബ്രാഹ്‌മണകുടുംബം, ബീഫ് കഴിച്ചത് കല്യാണത്തിന് ശേഷം എന്നൊക്കെ പറഞ്ഞിട്ട് ഇപ്പോൾ കള്ള് ഷാപ്പിൽ: അനുശ്രീക്ക് നേരെ വിമർശനം

shortlink

Related Articles

Post Your Comments

Related Articles


Back to top button