ഐ.എസ്.ആർ.ഒ പരീക്ഷ കോപ്പിയടിച്ചു: ഹരിയാന സ്വദേശി അറസ്റ്റിൽ

ഹരിയാന സ്വദേശി സുനിൽ (24) ആണ് പിടിയിലായത്

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ പരീക്ഷ കോപ്പിയടിച്ചതിന് യുവാവ് അറസ്റ്റിൽ. ഹരിയാന സ്വദേശി സുനിൽ (24) ആണ് പിടിയിലായത്. ഫോൺ ഉപയോഗിച്ചാണ് സുനിൽ കോപ്പിയടിച്ചത്.

Read Also : ‘എനിക്ക് നിന്നെ മിസ് ചെയ്യുന്നു’: കാമുകനെ കൊലപ്പെടുത്തിയ ശേഷം ഓണ്‍ലൈനില്‍ കണ്ണീര്‍ കുറിപ്പുകളുമായി കാമുകി

തിരുവനന്തപുരം കോട്ടണ്‍ ഹിൽ സ്കൂളിൽ നടന്ന പരീക്ഷയ്ക്കിടെയാണ് സംഭവം. മൊബൈൽ ഫോണ്‍ ഇൻസുലേഷൻ ടാപ്പുകൊണ്ട് വയറിൽ ഒട്ടിച്ചുവെച്ചാണ് സുനിൽ പരീക്ഷാ ഹാളിലെത്തിയത്. സി.സി.ടി.വി ദൃശ്യങ്ങളിലൂടെയാണ് കോപ്പിയടിച്ചതായി കണ്ടെത്തിയത്. ഇതിനു പിന്നാലെ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കും.

Share
Leave a Comment