ThiruvananthapuramLatest NewsKeralaNattuvarthaNews

വീടിന്റെ ജനൽകമ്പി അറുത്ത് മാറ്റി മോഷണം: നഷ്ടപ്പെട്ടത് 15 പവൻ സ്വർണം, മോഷ്ടാവ് മണിക്കൂറിനുള്ളിൽ പിടിയിൽ

പള്ളിപ്പുറം പുതുവൽ വീട്ടിൽ ഹുസൈനെ(27)യാണ് അറസ്റ്റ് ചെയ്തത്

തിരുവനന്തപുരം: വീടിന്റെ ജനൽകമ്പി അറുത്ത് മാറ്റി 15 പവൻ സ്വർണം കവർന്നു. സംഭവത്തിൽ പള്ളിപ്പുറം പുതുവൽ വീട്ടിൽ ഹുസൈനെ(27) അറസ്റ്റ് ചെയ്തു. മംഗലപുരം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

മംഗലപുരം പള്ളിപ്പുറം പുതുവൽ ലൈനിൽ പ്രവാസിയായ മുഹമ്മദ് ഹസ്സന്റെ വീട്ടിലാണ് കവർച്ച നടന്നത്. മോഷ്ടാവ് മണിക്കൂറിനുള്ളിൽ തന്നെ പൊലീസ് പിടികൂടി.

വീട്ടുകാർ ശനിയാഴ്ച പുറത്തുപോയി തിരികെ വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വൈകിട്ട് അഞ്ചിനും രാത്രി 8.30 നും ഇടയിലാണ് മോഷണം നടന്നത്. അടുക്കള വശത്തെ രണ്ടു ജനൽ കമ്പികൾ അറുത്തു മാറ്റിയാണ് അകത്ത് കടന്നത്. മോഷണ ശേഷം ഈ കമ്പികൾ തിരികെ വച്ചതിനാൽ ആദ്യം തിരിച്ചറിയാനായിരുന്നില്ല. മോഷണവിവരം തിരിച്ചറിഞ്ഞ വീട്ടുകാർ ഉടൻ തന്നെ മംഗലപുരം പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി പരിസരത്തെ സിസി ക്യാമറകൾ പരിശോധിച്ചു.

Read Also : ബ്രാഹ്‌മണകുടുംബം, ബീഫ് കഴിച്ചത് കല്യാണത്തിന് ശേഷം എന്നൊക്കെ പറഞ്ഞിട്ട് ഇപ്പോൾ കള്ള് ഷാപ്പിൽ: അനുശ്രീക്ക് നേരെ വിമർശനം

തുടർന്ന്, വിരലടയാള വിദഗ്ധരും ഡോഗ്സ്കോഡും സ്ഥലത്തെത്തി. തുടർന്നാണ് പരിസരവാസിയായ പ്രതി ഹുസൈനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. മോഷ്ടിച്ച സ്വർണം തൊട്ടടുത്ത ചവറുകൂനയ്ക്കിടയിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.

കഴിഞ്ഞ മാസം കണിയാപുരത്തെ വർക്ക് ഷോപ്പിൽ മോഷണം നടത്തിയതിന് റിമാൻഡിലായിരുന്ന ഹുസൈൻ കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. നിരവധി മോഷണക്കേസിൽ പ്രതിയാണ് അറസ്റ്റിലായ ഹുസൈൻ.

മംഗലപുരം ഇൻസ്പെക്ടർ സിജു കെ.നായർ, എസ്.ഐമാരായ ശാലു ഡി.ജെ, സന്തോഷ്, ഗ്രേഡ് എസ്.ഐ അനിൽകുമാർ, സി.പി.ഒമാരായ സന്തോഷ്, ഹാഷിം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button