Latest NewsKerala

പ്രവാസിയുടെ ഭാര്യയെ ഫ്ളാറ്റി​ൽ അതി​ക്രമി​ച്ച് കയറി അപമാനിക്കാൻ ശ്രമിച്ച് പൊലീസ് ഉദ്യോ​ഗസ്ഥൻ: നിരന്തരം ഫോണിലൂടെ ശല്യവും

കൊച്ചി: പ്രവാസിയുടെ ഭാര്യയെ ഫ്ളാറ്റി​ൽ അതി​ക്രമി​ച്ച് കയറി അപമാനിക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോ​ഗസ്ഥനെതിരെ പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ആരോപണം. കളമശേരി​ നഗരസഭാ പരി​ധി​യി​ൽ രണ്ടുകുട്ടി​കളോടൊത്ത്​ താമസി​ക്കുന്ന യുവതിയാണ് പൊലീസിനെതിരെ ​ഗുരുതര ആരോപണങ്ങളുയർത്തുന്നതെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു. കളമശേരി പൊലീസ് സ്‌റ്റേഷനിലെ സിവിൽ സിവിൽ പൊലീസ് ഓഫീസർ ഫ്ലാറ്റിലെത്തി അപമാനിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഇത് സംബന്ധി​ച്ച് സിറ്റി പൊലീസ് കമ്മി​ഷണർക്കും ഡി.ജി.പി ക്കും പരാതി​ നൽകി​ മാസങ്ങളായി​ട്ടും നടപടി​യി​ല്ലെന്നാണ് പരാതിക്കാരി വ്യക്തമാക്കുന്നത്.

യുവതിയുടെ ഫ്ളാറ്റിൽ വീട്ടുജോലിക്ക് വന്ന സ്ത്രീ കടം വാങ്ങി​യ പണം നൽകാതി​രുന്നതി​നെത്തുടർന്നാണ് സംഭവങ്ങളുടെ തുടക്കം. യുവതി ഇതുസംബന്ധിച്ച് കളമശേരി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി​. തുടർന്ന് സീനിയർ സിവിൽ പൊലീസ് ഓഫീസർ സ്ത്രീയിൽ നിന്നും പണം മടക്കി വാങ്ങി നൽകി. തുടർന്ന് നി​രന്തരം ഫോണി​ൽ വി​ളി​ക്കുവാനും വാട്സാപ് സന്ദേശങ്ങളയക്കാനും തുടങ്ങി​. കുട്ടികളെ സ്കൂളിൽ വിടാൻ പുറത്തി​റങ്ങി​യ സമയത്തും ശല്യപ്പെടുത്തി​യ ഇയാൾ ഫ്ളാറ്റി​ലെത്തി​ അപമാനിക്കാൻ ശ്രമി​ച്ചതായി​ പരാതി​യി​ൽ പറയുന്നു.

ഭർത്താവി​ന്റെ നി​ർദ്ദേശപ്രകാരമാണ് കളമശേരി സ്റ്റേഷനി​ൽ പരാതി നൽകി​യത്. എന്നിട്ടും ശല്യപ്പെടുത്തൽ തുടർന്നപ്പോൾ അസി​സ്റ്റന്റ് കമ്മി​ഷണർക്കും ഡി​.ജി​.പി​ക്കും പരാതി​ നൽകി. അസി കമ്മി​ഷണർക്ക് 2023 ഫെബ്രുവരി 26നും ഡി.ജി.പിക്ക് ജൂലായ് 10നുമാണ് പരാതി നൽകിയത്.സ്റ്റേഷനിൽ നിന്നും ജി​ല്ലാ ക്രൈം റെക്കാഡ്സ് ബ്യൂറോയി​ൽ നിന്നും രണ്ടു തവണ വനിതാ പൊലീസ് എത്തി മൊഴി എടുത്തു. എന്നാൽ ഇപ്പോഴും ശല്യപ്പെടുത്തലും പരാതി പിൻവലിക്കാൻ ഭീഷണിയും തുടരുകയാണെന്നും വീട്ടമ്മ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button