MalappuramNattuvarthaLatest NewsKeralaNews

ജ​ന​വാ​സ കേ​ന്ദ്ര​ത്തിൽ കാ​ട്ടാ​ന​ക്കൂ​ട്ടത്തിന്റെ വി​ള​യാ​ട്ടം: വ്യാ​പ​ക കൃ​ഷി​നാ​ശം

വ​ട​ക്ക​ന്മാ​ർ വീ​ട്ടി​ൽ ഗീ​ത, ഉ​ഷ, ജ​യ എ​ന്നി​വ​രു​ടെ അ​ട​ക്കാ​ക്കു​ണ്ടി​ലെ അ​മ്പ​ല​ക്കു​ന്ന് എ​സ്റ്റേ​റ്റി​ൽ ആണ് ആ​ന​ക്കൂ​ട്ട​മി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചത്

കാ​ളി​കാ​വ്: അ​ട​ക്കാ​ക്കു​ണ്ടി​ൽ കാ​ട്ടാ​ന​യിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. വ​ട​ക്ക​ന്മാ​ർ വീ​ട്ടി​ൽ ഗീ​ത, ഉ​ഷ, ജ​യ എ​ന്നി​വ​രു​ടെ അ​ട​ക്കാ​ക്കു​ണ്ടി​ലെ അ​മ്പ​ല​ക്കു​ന്ന് എ​സ്റ്റേ​റ്റി​ൽ ആണ് ആ​ന​ക്കൂ​ട്ട​മി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചത്.

ചെ​ങ്കോ​ട് കോ​വി​ല​കം കോ​ള​നി​ക്ക് സ​മീ​പ​ത്താ​ണ് കാ​ട്ടാ​ന​ക​ളി​റ​ങ്ങി​യ​ത്.​ പു​ല്ല​ങ്കോ​ട് എ​സ്റ്റേ​റ്റി​ലും ആ​ന​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ചു.

Read Also : ‘ജാതി വിവരങ്ങൾ നൽകിയാൽ എന്താണ് ദോഷം?‌’, ബിഹാർ ജാതി സർവേ സ്റ്റേ ചെയ്യാതെ സുപ്രീംകോടതി

ദി​വ​സ​ങ്ങ​ളാ​യി പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്. പു​ല്ല​ങ്കോ​ട് എ​സ്റ്റേ​റ്റി​ലെ പ​ല ഭാ​ഗ​ത്തും കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങി റ​ബ​ർ മ​ര​ങ്ങ​ളും മ​റ്റും ന​ശി​പ്പി​ക്കു​ന്നു​ണ്ട്. ഇ​തി​നു​പു​റ​മെ​യാ​ണ് വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച അ​ട​ക്കാ​ക്കു​ണ്ടി​ലെ അ​മ്പ​ല​ക്കു​ന്ന് എ​സ്റ്റേ​റ്റി​ൽ കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങി​യ​ത്. 15 ക​വു​ങ്ങു​ക​ൾ ന​ശി​പ്പി​ച്ചു. ചു​റ്റു​ഭാ​ഗ​ത്തു​ള്ള ക​മ്പി​വേ​ലി പൊ​ളി​ച്ചാ​ണ് ആ​ന​ക​ളി​റ​ങ്ങി​യ​ത്.

രാ​വി​ലെ ടാ​പ്പി​ങ്ങി​നെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് കൃ​ഷി ന​ശി​പ്പി​ച്ച വി​വ​രം ഉ​ട​മ​ക​ളെ അ​റി​യി​ച്ച​ത്. പു​ല​ർ​ച്ച ടാ​പ്പി​ങ്ങി​ന് പോ​കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ നേ​രം വെ​ളു​ത്ത​ശേ​ഷം ജോ​ലി​ക്ക് പോ​യാ​ൽ മ​തി​യെ​ന്നും ശ്ര​ദ്ധ​യോ​ടെ പോ​ക​ണ​മെ​ന്നും എ​സ്റ്റേ​റ്റ് മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു. നേ​ര​ത്തേ​യും ഇ​തേ​സ്ഥ​ല​ത്ത് കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button