Latest NewsNewsLife StyleHealth & Fitness

ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ സാലഡ്

ഇന്ന് മിക്കവരുടെയും തീന്‍ മേശയിലുള്ള പ്രധാനപെട്ട് ഒരു വിഭവമാണ് സാലഡ്. പച്ചക്കറികള്‍ കൊണ്ടും പഴവര്‍ഗങ്ങള്‍ കൊണ്ടും ഇലകള്‍ കൊണ്ടും സാലഡുകള്‍ ഉണ്ടാക്കാറുണ്ട്. സാലഡിലെ വിഭവങ്ങള്‍ (പച്ചക്കറികളും ഇലക്കറികളും) ഓരോ ദിവസവും മാറിമാറി ചേര്‍ക്കുന്നതാണ് നല്ലത്.

വേനല്‍ക്കാലത്ത് സാലഡിന്റെ ഉപയോഗം കൂട്ടുന്നത് ജലാംശം നഷ്ടപ്പെടുന്നത് തടയാന്‍ സഹായിക്കുന്നു. പൊണ്ണത്തടി, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ കുറയ്ക്കാന്‍ സാലഡ് കഴിക്കുന്നത് ഗുണം ചെയ്യും. അധികം കാലറികള്‍ ഇല്ലാതെ വയറുനിറയ്ക്കാം എന്നത് സാലഡിന്റെ മറ്റൊരു പ്രത്യേകത കൂടിയാണ്.

Read Also : കേരളത്തില്‍ ഹിജാബ് കത്തിച്ച് യുവതികള്‍ നടത്തിയ പ്രതിഷേധം: സോ കോള്‍ഡ് ലിബറലുകള്‍ക്ക് മൗനമെന്ന് ബിജെപി

ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ദിവസവും ഒരു നേരം സാലഡ് കഴിക്കുന്നത് ഭക്ഷണം എളുപ്പം ദഹിക്കാനും മലബന്ധം മാറ്റാനും സഹായിക്കുമെന്ന് ബാര്‍ബറ റോള്‍സ് രചിച്ച ദ വോള്യൂമെട്രിക്‌സ് എന്ന പുസ്തകത്തില്‍ പറയുന്നു.

സാലഡ് കഴിക്കുന്നതിലൂടെ എപ്പോഴും വയറ് നിറഞ്ഞതായി തോന്നുകയും ഭക്ഷണത്തിന്റെ അളവ് കുറച്ച് കഴിക്കാനും സഹായിക്കുകയും ചെയ്യും. ഭക്ഷണത്തില്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും ഉള്‍പ്പെടുത്തുന്നത് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button