Latest NewsIndiaNews

വാരാണസിയിൽ നരേന്ദ്ര മോദിക്കെതിരെ മത്സരിച്ചാൽ പ്രിയങ്കാ ഗാന്ധിയുടെ വിജയം സുനിശ്ചിതമെന്ന് പ്രിയങ്കാ ചതുർവേദി

ഡൽഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽ നരേന്ദ്ര മോദിക്കെതിരെ മത്സരിച്ചാൽ പ്രിയങ്കാ ഗാന്ധിയുടെ വിജയം സുനിശ്ചിതമാണെന്ന് ശിവസേന എംപി പ്രിയങ്കാ ചതുർവേദി. വാരാണസി മണ്ഡലത്തിലെ യോജിച്ച സ്ഥാനാർഥി ആരാണെന്ന് പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇൻഡ്യ മുന്നണി ചർച്ച ചെയ്യുകയാണെന്നും പ്രിയങ്കാ ചതുർവേദി വ്യക്തമാക്കി.

‘ഇൻഡ്യ മുന്നണി മുന്നിൽ തന്നെയുണ്ട്. ആരാണ് ഈ സീറ്റിൽ യോജിച്ച സ്ഥാനാർഥിയെന്ന് ചർച്ച നടക്കുകയാണ്. പ്രിയങ്കാ ഗാന്ധിയാണ് മത്സരിക്കുന്നതെങ്കിൽ ഉറപ്പായും വിജയിക്കും. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണി വിജയിക്കും. അടുത്ത വർഷം ഇൻഡ്യ മുന്നണിയിൽ നിന്നുള്ള വ്യക്തിയായിരിക്കും പ്രധാനമന്ത്രി,’ പ്രിയങ്കാ ചതുർവേദി പറഞ്ഞു.

‘ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയാൽ അത് ജനങ്ങളുടെ മതസ്വാതന്ത്ര്യം കവർന്നെടുക്കും’: അസദുദ്ദീൻ ഒവൈസി

ചെങ്കോട്ടയിൽ ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരിന്റെ അവസാനത്തെ പ്രസംഗമാണ് സ്വാതന്ത്ര്യദിനത്തിൽ നടന്നതെന്നും അടുത്ത വർഷം ഇൻഡ്യ മുന്നണിയുടെ പ്രധാനമന്ത്രി രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുമെന്നും പ്രിയങ്കാ ചതുർവേദി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button