News

പെ​ണ്‍​കു​ട്ടി​യെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം പോ​ക്സോ കേ​സ് പ്ര​തി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12-നാ​ണ് സം​ഭ​വം നടന്നത്

ഇ​ല​ഞ്ഞി: പെ​ണ്‍​കു​ട്ടി​യെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം പോ​ക്സോ കേ​സ് പ്ര​തിയെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി.

ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12-നാ​ണ് സം​ഭ​വം നടന്നത്. വീ​ടി​നു സ​മീ​പം വ​സ്ത്ര​ങ്ങ​ൾ ക​ഴു​കി കൊ​ണ്ടി​രു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ത​ല​യ്ക്കു പി​ന്നി​ൽ മാ​ര​കാ​യു​ധം ഉ​പ​യോ​ഗി​ച്ച് വെ​ട്ടി​യ​ശേ​ഷം പ്ര​തി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

പ്ര​തി​ക്കാ​യി പൊ​ലീ​സും നാ​ട്ടു​കാ​രും ചേർന്ന് ഏ​റെ​നേ​ര​ത്തെ തെ​ര​ച്ചി​ൽ ന​ട​ത്തി. ഇ​തി​നി​ട​യി​ൽ പ്ര​തി താ​മ​സി​ച്ചി​രു​ന്ന വീ​ടി​നു സ​മീ​പ​ത്തെ തോ​ട്ട​ത്തി​ൽ ഇ​യാ​ളെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Read Also : ആത്മനിർഭർ ഭാരതത്തിലേക്ക് പുത്തൻ ചുവടുവെപ്പുമായി ഇന്ത്യൻ വ്യോമസേന, ഹെവി ഡ്രോപ്സ് സിസ്റ്റം പരീക്ഷിച്ചു

നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ സ​മീ​പ​ത്തെ തോ​ട്ട​ത്തി​ലെ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ് പെ​ണ്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ സ​ഹാ​യി​ച്ച​ത്. ത​ല​യ്ക്ക് പി​ന്നി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പെ​ണ്‍​കു​ട്ടി​യെ ഇ​ല​ഞ്ഞി​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ശേ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

പെ​ണ്‍​കു​ട്ടി​യെ 2022-ൽ ​പ്ര​തി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചി​രു​ന്നു. പ്ര​സ്തു​ത കേ​സി​ൽ പോ​ക്സോ നി​യ​മ​പ്ര​കാ​ര​മു​ള്ള നി​യ​മ ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം നടന്നത്.

പ്രതിയുടെ മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button