വ്യോമയാന രംഗത്ത് പുതിയ ചുവടുവെപ്പുമായി ഇന്ത്യൻ വ്യോമസേന. ഇത്തവണ വ്യോമസേനയുടെ നേതൃത്വത്തിൽ ഹെവി ഡ്രോപ്സ് സിസ്റ്റമാണ് പരീക്ഷിച്ചിരിക്കുന്നത്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനാണ് ഹെവി ഡ്രോപ്സ് സിസ്റ്റം രൂപകൽപ്പന ചെയ്തത്. ഈ പുതിയ സംവിധാനം ആത്മനിർഭർ ഭാരതത്തിലേക്കുള്ള പുത്തൻ നാഴികക്കല്ലാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഭാരമേറിയ ലോഡുകളോ, വാഹനങ്ങളോ പാരച്യൂട്ട് വഴി നിലത്തിറക്കുന്നതിനാണ് ഹെവി ഡ്രോപ്സ് സിസ്റ്റം വികസിപ്പിച്ചെടുത്തത്. ഇതിന്റെ ഭാഗമായി കാർഗോ വിമാനത്തിൽ നിന്ന് ഭാരമേറിയ ലോഡുകൾ താഴെ എത്തിച്ചായിരുന്നു വ്യോമസേന ഉദ്യോഗസ്ഥർ ഇന്ന് ട്രയൽ വിജയകരമായി പൂർത്തിയാക്കിയത്. ഏരിയൽ ഡെലിവറി റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റിന്റെ പങ്കാളിത്തത്തോടെയാണ് ഹെവി ഡ്രോപ്സ് സിസ്റ്റം പരീക്ഷിച്ചിട്ടുള്ളത്. ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ രാജ്യത്തെ പ്രതിരോധ മേഖല സ്വയം പര്യാപ്തത കൈവരിക്കാനും, സൈനിക മേഖലയെ കൂടുതൽ ദൃഢമാക്കാനും സഹായിക്കുന്നതാണ്.
Also Read: ആന്റിബയോട്ടിക് അമിത ഉപയോഗം തടയാൻ രാജ്യത്താദ്യമായി എഎംആർ കമ്മിറ്റികൾക്ക് മാർഗരേഖ
Post Your Comments